Sanjith Murder Case: സഞ്ജിത്ത് കൊലപാതക കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : May 6, 2022, 07:03 PM IST
  • സ്റ്റാൻഡ് പരിസരത്തുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
  • വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
  • കേസിൽ ഇനിയും എട്ടോളം പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്.
Sanjith Murder Case: സഞ്ജിത്ത് കൊലപാതക കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

പാലക്കാട്:  ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യ സൂത്രധാരൻ ബാവ മാസ്റ്ററാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു പ്രതി. മുഖ്യ ​ഗൂഡാലോചനകളിൽ പങ്കെടുത്തയാളും, ആസൂത്രകനുമാണ് അറസ്റ്റിലായ ബാവ മാസ്റ്റർ. ആലത്തൂർ ​ഗവൺമെന്റ് ജിഎംഎൽപി സ്കൂളിലെ അധ്യാപകനും, പിഎഫ്ഐയുടെ ആലത്തൂർ ഡിവിഷണൽ പ്രസിഡന്റുമാണ്.  

മെയ് അഞ്ചിന് തൃശൂരിൽ നിന്നുമാണ് പോലീസ് ഇയാളെ പിടികൂടുന്നത്. തുടർന്ന് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഇനിയും എട്ടോളം പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. 

Also Read: Sanjith Murder Case: സഞ്ജിത് വധക്കേസ്: സിബിഐയ്ക്ക് വിടണമെന്ന ഹർജി ഹൈക്കോടതി തള്ളി

അതേസമയം അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സഞ്ജിത്തിന്‍റെ ഭാര്യ അർഷിക നൽകിയ ഹർജിയാണ് കോടതി തള്ളിയത്. നിരോധിത സംഘടനകള്‍ക്ക്  കൊലപാതകത്തില്‍ പങ്കുണ്ടെന്നും അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതിനാൽ കേസ് അന്വേഷണം സിബിഐയ്‌ക്കു വിടണം എന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം.  

അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികളെ കണ്ടെത്താനും പിടികൂടാനും കേരള പോലീസിന് സാധിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം സിബിഐയ്ക്ക് വിടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. 2021 നവംബർ 15‌നാണ് ബൈക്കിൽ ഭാര്യയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ മമ്പ്രത്തു വച്ച് കാറിലെത്തിയ അഞ്ചംഗ സംഘം ഇടിച്ചിട്ട ശേഷം വെട്ടി കൊലപ്പെടുത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News