തൃശൂർ: ജ്യേഷ്ഠനെ ഹെൽമറ്റു കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ബൈക്കിൽ നിന്നു തെറിച്ചുവീണു മരിച്ചതാണെന്നു പ്രചരിപ്പിച്ച അനിയനും സുഹൃത്തും പോലീസ് പിടിയിൽ. അരിമ്പൂർ നാലാംകല്ല് കുന്നത്തുംകര ഷാജിയുടെ മകൻ ഷൈൻ കൊല്ലപ്പെട്ട കേസിലാണ് അനുജൻ ഷെറിനേയുംസുഹൃത്ത് അരുണിനെയും എസ്എച്ച്ഒ ടി.പി. ഫർഷാദും സംഘവും പിടികൂടിയത്. തങ്ങൾക്കൊപ്പം ബൈക്കിലിരുന്നു സഞ്ചരിക്കുമ്പോൾ തെറിച്ചുവീണ ഷൈൻ റോഡിൽ തലയിടിച്ചു മരിച്ചുവെന്നാണ് ഷെറിനും അരുണും എല്ലാവരോടും പറഞ്ഞത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കൊയിലാണ്ടിയിൽ എക്സൈസുകാരെയും പോലീസുകാരെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ


എന്നാൽ ഷൈനിന്റെ തലയിൽ കണ്ടത് ബൈക്കിൽ നിന്നു വീണാൽ ഉണ്ടാകുന്ന മുറിവല്ലയെന്നും ഇത് ശക്തിയായി അടിയേറ്റുണ്ടായ മുറിവാണെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഇതാണ് കേസിന് വഴിത്തിരിവായത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവിയരങ്ങൾ പുറത്തായത്.  തിരുച്ചിറപ്പള്ളിയിൽ പെയിന്റിങ് ജോലിയാണു ഷൈനിന്നുണ്ടായിരുന്നത്. സഹോദരൻ ഷെറിൻ കുന്നത്തങ്ങാടിയിലെ ഓട്ടോ ഡ്രൈവറാണ്. അനുജന്റെ കയ്യിൽ നിന്നും ഷൈൻ പലപ്പോഴായി പണം കടം വാങ്ങിയിരുന്നു ഇതിന്റെ പേരിൽ ഇവർക്കിടയിൽ പലപ്പോഴും വഴക്ക് പതിവായിരുന്നു.  


Also Read: Lucky Zodiac Signs: ഈ രാശികൾക്ക് വരുന്ന 15 ദിവസം അടിപൊളി, ലഭിക്കും സ്പെഷ്യൽ നേട്ടങ്ങൾ!


തിരുച്ചിറപ്പള്ളിയിൽ നിന്നും ചൊവ്വാഴ്ച രാത്രി 11:45 ന് ആണ് ഷൈൻ തൃശൂരിലെത്തിയത്.  തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ബൈക്കുമായി എത്താൻ അനിയനെ ഫോണിൽ വിളിച്ച് ഷൈൻ ആവശ്യപ്പെടുകയുണ്ടായി. ഈ സമയം മദ്യപിച്ചിരുന്നതിനാൽ ഷെറിൻ ബൈക്ക് ഓടിക്കാനായി അയൽവാസിയായ അരുണിനെയും കൂട്ടിയാണ് വന്നത്. മദ്യപിച്ച ശേഷമാണ് ഷൈൻ ഇവർക്കൊപ്പം ബൈക്കിൽ വീട്ടിലേക്കു പുറപ്പെട്ടതും. ഇതിനിടയിൽ ചേറ്റുപുഴ –അരണാട്ടുകര റോഡിലെത്തിയപ്പോൾ പെട്രോൾ തീർന്നതു കാരണം ബൈക്ക് നിന്നു. ഇതിന്റെ പേരിലും സഹോദരങ്ങൾ തമ്മിൽ വഴക്കായി.  ഇതിനിടയിൽ പെട്രോൾ നിറയ്ക്കാൻ ഷൈനിനോടു ഷെറിൻ പണം ആവശ്യപ്പെടും നൽകില്ലെന്നു ഷൈൻ പറയുകയും ഇതോടെ പലപ്പോഴായി തന്നോടു വാങ്ങിയ പണം മുഴുവൻ തിരിച്ചു നൽകാൻ ഷെറിൻ ഷൈനിനോട് ആവശ്യപ്പെടുകയുമുണ്ടായി.


Also Read: Surya Gochar 2023: സൂര്യൻ സ്വരാശിയിലേക്ക്, 2 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം ഉണരും!


ഒടുവിൽ വഴക്ക് മൂത്തപ്പോൾ ഷൈൻ മുന്നോട്ടുനടന്നു. കോപം അടക്കാൻ കഴിയാതെ ഷെറിൻ പിന്നിലൂടെ ഓടിയെത്തി സഹോദരനെ ഹെൽമറ്റു കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ശേഷം ഷൈൻ മരിച്ചു എന്നു മനസ്സിലാക്കിയപ്പോൾ ഷെറിൻ ഭയന്നുവിറച്ച് ഹെൽമറ്റ് പൊന്തക്കാട്ടിലേക്കെറിഞ്ഞ ശേഷം ആംബുലൻസ് വിളിച്ച് ഷൈനിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഷെറിൻ ബൈക്കിൽ നിന്നും തെറിച്ചു വീണെന്നാണ് ആശുപത്രിയിലും പറഞ്ഞത്. എന്നാൽ ക്ഷതം പരിശോധിച്ച ഫൊറൻസിക് സർജൻ ഡോ. വിമൽ വിജയ് നൽകിയ സൂചനയാണ് ഇത് കൊലപാതകമാണെന്ന് തെളിയിച്ചത്. എസ്ഐ വിജയൻ, സീനിയർ സിപിഒ ഹരിഹരൻ, സിപിഒ ബിയോ തുടങ്ങിയവരും അന്വേഷണ സംഘത്തിലുൾപ്പെടുന്നു. തെളിവെടുപ്പിനു ശേഷം പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.


Also Read: Viral Video: കോഴിക്കുഞ്ഞുങ്ങളെ അടിച്ചുമാറ്റി പൂച്ചക്കുട്ടി, ഞെട്ടിത്തരിച്ച് അമ്മക്കോഴി..! വീഡിയോ വൈറൽ


ഇതിനിടയിൽ ഷൈനിന്റെ മരണമറിഞ്ഞ് അനുശോചനവുമായെത്തിയ നാട്ടുകാർക്കും ബന്ധുക്കൾക്കുമിടയിൽ അഗാധ ദുഃഖ പ്രകടനമാണ് പ്രതികൾ നടത്തിയത്. ബൈക്കിനു പിന്നിൽ നിന്നും തെറിച്ചു വീണാണ് ഷൈൻ മരിച്ചതെന്നായിരുന്നു അവിടേയും എല്ലാവരോടും പറഞ്ഞത്. ഈ സമയത്ത് അരുണും ഷെറിനൊപ്പമുണ്ടായിരുന്നു. സംസ്കാരച്ചടങ്ങുകൾ തീർന്നശേഷം പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തപ്പോഴാണ് വിവരം അടുത്ത ബന്ധുക്കൾ പോലും അറിയുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.