)
Viral Video: സോഷ്യൽ മീഡിയിൽ നിങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടാകും വളർത്തു മൃഗങ്ങളുടെ മനോഹരമായ വീഡിയോകൾ. രസകരമായ നിരവധി വീഡിയോകളുടെ ഒരു ശേഖരം തന്നെയുണ്ട് സോഷ്യൽ മീഡിയയിൽ എന്നത് വലിയൊരു സത്യമാണ്. അത് മനുഷ്യരുടെയായാലും ശരി മൃഗങ്ങളുടെ ആയാലും. വീഡിയോകൾ ഒന്നിനൊന്ന് മികച്ചതായിരിക്കും. ഇതിൽ പ്രത്യേകിച്ചും വളർത്തു മൃഗങ്ങൾ. അവയുടെ ചില നേരത്തെ വേഷംകെട്ടുകൾ കണ്ടാൽ നമ്മളും ശരിക്കും ചിരിച്ചു മരിക്കും. അത്ര മനോഹരമായിരിക്കും അവരുടെ ഓരോ രീതിയും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.
വീഡിയോ ഒരു പൂച്ചക്കുട്ടിയുടെയും ഒരു അമ്മക്കോഴിയുടേയുമാണ്. അത് ഒരു വീട്ടിൽ തന്നെ വളരുന്നതാണ് ഇരുവരും കേട്ടോ. അതിന്റെ ഉടമ തന്നെയാണ് ഈ വീഡിയോ എടുത്തിരിക്കുന്നതും. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുകയാണ്. സംഭവം മറ്റൊന്നുമല്ല അമ്മക്കോഴി ഒന്ന് കറങ്ങിയിട്ടു വന്നപ്പോൾ കണ്ട രസകരമായ ദൃശ്യമാണ് വീഡിയോ. നമുക്ക് രസകരം എന്നൊക്കെ പറയാമെങ്കിലും അമ്മക്കോഴിക്ക് അതങ്ങ് തീരെ പിടിച്ചില്ല കേട്ടോ. അമ്മക്കോഴി വന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. പൂച്ചക്കുട്ടി അമ്മക്കോഴിയുടെ സ്ഥലം കയ്യേറിയിരിക്കുകയാണ്. മാത്രമോ.. സ്വന്തം കോഴികുഞ്ഞുങ്ങളെ അങ്ങ് ഏറ്റെടുത്തിരിക്കുന്നു. ഇത് കണ്ട കോഴിയമ്മ ആകെ ഞെട്ടി. എന്നിട്ട് നീ ആരാ... ഒന്നെണീറ്റു മാറ്.. എന്നൊക്കെ കണ്ണുരുട്ടി പറയുന്നുണ്ട്. പക്ഷെ പൂച്ചക്കുട്ടിയുണ്ടോ മാറുന്നു. അതിന്റെ ഭാവം കണ്ടാൽ തോന്നും അതിന്റ കുഞ്ഞുങ്ങളാണെന്ന്. അത്തീന്നും രസം അമ്മക്കോഴിയെ കണ്ടിട്ട് കോഴികുഞ്ഞുങ്ങൾക്ക് മനസിലായിട്ടില്ല എന്നതാണ്. അവർ പൂച്ചക്കുട്ടിയുടെ ഇടയിൽ പതിങ്ങി സുഖമായിരിക്കുകയാണ്. വീഡിയോ കാണാം...
വൈറലാകുന്ന ഈ വീഡിയോ cats_of_day_എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 103 k വ്യൂസും ധാരാളം ലൈക്‌സും കമൻറുകളും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.