വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ കേസ്
ശോഭ സുബിനടക്കം മൂന്ന് പേർക്കെതിരെയാണ് മതിലകം പോലീസ് കേസെടുത്തത്.
തൃശൂര്‍: വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിനെതിരെ കേസ്. ശോഭ സുബിനടക്കം മൂന്ന് പേർക്കെതിരെയാണ് മതിലകം പോലീസ് കേസെടുത്തത്. നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മതിലകം പോലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. ഫെബ്രുവരി ഒമ്പത് മുതലാണ് സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുവെന്ന് യുവതി പരാതിയിൽ പറയുന്നു.
തന്റെ പേരും പദവിയുടമക്കം മോര്‍ഫ് ചെയ്ത ചിത്രമാണ് പ്രചരിപ്പിച്ചതെന്നാണ് വനിതാ നേതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പിക്ക് യുവതി പരാതി നല്‍കി. യുവതിയുടെ പരാതിയിൽ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...