കൊല്ലം: ശബരിമലയിലെ (Sabarimala) ദേവസ്വം മെസ്സിലേക്ക് പലചരക്ക് സാധനങ്ങളും പച്ചക്കറിയും (Vegetables) വാങ്ങിയതിന്റെ പേരിൽ വൻ തട്ടിപ്പ് (Fraud) നടത്തി ഉദ്യോ​ഗസ്ഥർ. ഇത് വാങ്ങുന്നതിനായി കരാർ എടുത്ത കരാറുകാരന് നൽകാനുള്ള തുകയുടെ മൂന്നിരട്ടി തുക വ്യാജ രേഖകൾ (Forged documents) നിർമ്മിച്ച് ഉദ്യോ​ഗസ്ഥർ തട്ടിയെടുത്തായി രേഖകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ (Travancore Devaswom Board) 4 ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലയ്ക്കലിലെ ദേവസ്വം മെസ്സിലേക്കും അന്നദാനത്തിനുമായി  കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കടയിൽ നിന്നും 30 ലക്ഷത്തിലേറെ രൂപയുടെ പലചരക്കും പച്ചക്കറിയും വാങ്ങിയ ഇടപാടിലാണ് 90 ലക്ഷത്തിലേറെ രൂപ എഴുതിയെടുത്തതായി രേഖകൾ വ്യക്തമാക്കുന്നത്.‌ 30 ലക്ഷത്തിന് സാധനം വാങ്ങിയതിൽ 8.20 ലക്ഷം രൂപ മാത്രമേ നൽകിയുള്ളൂവെന്നു കാട്ടി കരാറുകാരൻ പരാതിയുമായി എത്തിയതോടെയാണ് വിജിലൻസ് കേസെടുത്തത്.


Also Read: Travancore Devaswom Board: അഡ്വ. കെ. അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും


 നിലയ്ക്കലിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറും ഇപ്പോൾ കൊട്ടാരക്കരയിൽ അസി. കമ്മിഷണറുമായ ‌ജെ.ജയപ്രകാശ്, സന്നിധാനത്തെ മുൻ എക്സിക്യൂട്ടീവ് ഓഫിസറും നിലവിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പഴ്സനൽ സെക്രട്ടറിയുമായ ഡി.സുധീഷ്കുമാർ, സന്നിധാനത്തെ മുൻ എക്സിക്യൂട്ടീവ് ഓഫിസറും നിലവിൽ ദേവസ്വം ബോർഡ് അംഗത്തിന്റെ പഴ്സനൽ സെക്രട്ടറിയുമായ വി.എസ്.രാജേന്ദ്ര പ്രസാദ്, സന്നിധാനത്തെ മുൻ ജൂനിയർ സൂപ്രണ്ടും നിലവിൽ മുണ്ടക്കയം വള്ളിയംകാവിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായ എൻ.വാസുദേവൻ നമ്പൂതിരി എന്നിവരെ പ്രതികളാക്കിയാണു പത്തനംതിട്ട വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തത്.


Also Read: Sabarimala : മണ്ഡലക്കാലത്തിന് മുമ്പുള്ള മുന്നൊരുക്കങ്ങൾ നടത്തി എക്സൈസ് വകുപ്പ്


2018–19ൽ നിലയ്ക്കൽ മെസ്സിലേക്കു (Mess) സാധനങ്ങൾ വാങ്ങിയ ഇടപാടിലാണു തട്ടിപ്പ് നടത്തിയത്. ദേവസ്വം ബോർഡിന് (Devaswom Board) അക്കൗണ്ടുള്ള ബാങ്കിന്റെ സന്നിധാനത്തെയും പന്തളത്തെയും ശാഖകൾ വഴി വൗച്ചറുകളിൽ‌ (Voucher) വ്യാജ ഒപ്പിട്ട് വൻതുക മാറിയെടുത്തതായും കണ്ടെത്തി. 30 ലക്ഷത്തിലേറെ രൂപയിൽ കരാറുകാരന് കിട്ടാൻ ബാക്കിയുള്ള തുക നഷ്ടമായതിനെ സംബന്ധിച്ചാണ് വിജിലൻസിന്റെ (Vigilance) എഫ്ഐആർ. വ്യാജ വൗച്ചറുകൾ തയാറാക്കി പണം തട്ടിയെടുത്തതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നു വിജിലൻസ് അധികൃതർ വ്യക്തമാക്കി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.