തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകാൻ അഡ്വ. കെ അനന്തഗോപന്‍. നവംബർ 13ന് കാലാവധി അവസാനിക്കുന്ന എൻ വാസുവിന് പകരമാണ് അനന്തഗോപൻ്റെ (Advocate K Ananthagopan) നിയമനം. സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ അനന്തഗോപൻ പത്തനംതിട്ട ജില്ല മുന്‍ സെക്രട്ടറിയാണ്. നിലവിൽ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമായ അനന്തഗോപന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിക്കുകയായിരുന്നു.
രണ്ട് വർഷമാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ കാലാവധി. സി.പി.ഐയുടെ പ്രതിനിധിയായി മനോജ് ചരളേലിനെ തെരഞ്ഞെടുത്തിരുന്നു. പട്ടികജാതി പ്രതിനിധിയായ മറ്റൊരംഗത്തിന് ഒരു വര്‍ഷം കൂടി തുടരാം. ദേവസ്വം ബോര്‍ഡിന്റെ നിലവിലുള്ള പ്രസിഡന്റ് എന്‍. വാസുവിന്റെയും അംഗം കെ എസ് രവിയുടെയും കാലാവധി ശനിയാഴ്ച അവസാനിക്കുകയാണ്.
Also Read: Idukki Dam | മഴ കനക്കുന്നു, ഇടുക്കി അണക്കെട്ട് തുറന്നേക്കും, ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ
നിലവിലുള്ള ഭാരവാഹികള്‍ തുടരേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പുതിയ പ്രസിഡന്റും അംഗവും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. സി.പി.എമ്മിന്റെ പ്രമുഖ നേതാവായ അനന്തഗോപന്‍ നേരത്തെ പത്തനംതിട്ടയില്‍ നിന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.
Also Read: Norovirus | ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യമന്ത്രി
പത്തനംതിട്ടയിൽ നിന്നുള്ള സിപിഎമ്മിൻ്റെ പ്രമുഖ നേതാവിനെ തന്നെ തിരുവിതാകൂർ ദേവസ്വം ബോർഡിൻ്റെ തലപ്പത്തേക്ക് കൊണ്ടു വരികയാണ്. പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് നല്ല ധാരണയുള്ളയാളെ ബോർഡ് തലവനായി കൊണ്ടുവരുന്നത് മണ്ഡലകാല ഒരുക്കങ്ങൾക്കടക്കം സഹായമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...