Kerala Students Attacked in MP:  മധ്യ പ്രദേശിലെ അനൂപ്‌പൂര്‍ ജില്ലയിലെ അമർകണ്ടക്കിൽ സ്ഥിതി ചെയ്യുന്ന ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്‌സിറ്റിയിലെ ഗാർഡുകളും കേരളത്തിൽ നിന്നുള്ള ചില വിദ്യാർത്ഥികളും തമ്മില്‍ നടന്ന കയ്യാങ്കളി ചൂടുപിടിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Mars Transit 2023: ചൊവ്വ ഇന്ന് മുതൽ നാശം വിതയ്ക്കും! ഈ 4 രാശിക്കാർ ജാഗ്രത പാലിക്കണം


സംഭവം ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് വിട്ട് രാഷ്ട്രീയ ഇടനാഴികളിലേക്ക്  കടന്നിരിയ്ക്കുകയാണ്. കേരള മുഖ്യമന്ത്രി, കോൺഗ്രസ് നേതാവും കേരളത്തില്‍ നിന്നുള്ള എംപി കൂടിയായ രാഹുൽ ഗാന്ധി, കോണ്‍ഗ്രസ്‌ നേതാവ് ശശി തരൂര്‍ തുടങ്ങി നിരവധി നേതാക്കള്‍ ഈ വിഷയത്തില്‍ ഇടപെടുകയും സംഭവം അത്യന്തം ലജ്ജാകരമാണെന്നും ഉചിതമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.


Also Read:   Oscar 2023: RRR-ലെ ഹിറ്റ് ഡാൻസ് ട്രാക്ക് നാട്ടു നാട്ടു ഓസ്കർ നേടുമ്പോള്‍ വികാരഭരിതയായി ദീപിക പദുകോണ്‍, വീഡിയോ വൈറല്‍  
 
ക്യാമ്പസില്‍ എന്താണ് നടന്നത്?  
  
വിദ്യാർത്ഥികളും ഗാർഡും തമ്മിലുള്ള വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.  ചില വിദ്യാർഥികൾ സർവകലാശാലയിലെ വാട്ടർ ടാങ്കിനു മുകളിൽ കയറുകയായിരുന്നുവെന്നും ഇവരെ താഴെയിറക്കി ചോദ്യം ചെയ്തപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നും ഗാർഡ് പറയുന്നു. ഐ കാർഡും തിരിച്ചറിയൽ കാർഡും ഇവരോട്  ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല. ഇത് വിദ്യാർഥികൾ ടാങ്കിലെ  വെള്ളത്തിൽ എന്തെങ്കിലും കലക്കിയതായി സംശയിക്കാനിടയായി. ഇത് ചോദ്യം ചെയ്ത ഗാർഡുകളും  വിദ്യാർത്ഥികളും തമ്മില്‍ നടന്ന വാക്കേറ്റം ഒടുവില്‍ കയ്യാങ്കളിയില്‍ കലാശിച്ചു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു, 


സംഭവത്തില്‍ വിദ്യാർഥികൾ തങ്ങളുടെ പക്ഷം മുന്നോട്ടു വച്ചു 


സെൽഫിയെടുക്കാനാണ് ടാങ്കിന് മുകളില്‍ കയറിയത് എന്നാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പറയുന്നത്. ടാങ്കിൽ നിന്ന് ഇറങ്ങിയ അവസരത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥർ ഫോട്ടോകൾ പകർത്തി. ഇതിന് പിന്നാലെ ടാങ്കിൽ പോകുന്നതിന് നിരോധനമുണ്ടെന്ന് ഗാര്‍ഡ് അറിയിച്ചപ്പോള്‍ അറിയില്ലെന്ന് വിദ്യാർഥികൾ മറുപടി നല്‍കി. ഇതേത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളുമായി വാക്കേറ്റം തുടങ്ങിയതായി വിദ്യാർഥികൾ പറയുന്നു. വാക്കേറ്റം സംഘർഷത്തിലെത്തി. 


സംഭവത്തില്‍ അമർകണ്ടക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


 യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന സംഘര്‍ഷം പരസ്യമായതോടെ വിദ്യാർഥികളെ രക്ഷിക്കാന്‍ രാഷ്ട്രീയ നേതാക്കളും എത്തി.  സംഭവം പരസ്യമായതോടെ  കേരളത്തിലെ അഞ്ച് എംപിമാർ വിദ്യാർത്ഥികളുടെ സംരക്ഷണത്തിൽ അപ്പീൽ നൽകുകയും വിഷയത്തിൽ ഉചിതമായ നടപടി ആവശ്യപ്പെട്ട് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രകാശ്മണി ത്രിപാഠിക്ക് കത്തെഴുതുകയും ചെയ്തു. 


ഇതിന് പുറമെ കേരള മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവ്  രാഹുൽ ഗാന്ധിയും ശശി തരൂരും സംഭവത്തെ സോഷ്യൽ മീഡിയയിൽ അപലപിക്കുകയും ഉചിതമായ നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.