Oscar 2023: RRR-ലെ ഹിറ്റ് ഡാൻസ് ട്രാക്ക് നാട്ടു നാട്ടു ഓസ്കർ നേടുമ്പോള്‍ വികാരഭരിതയായി ദീപിക പദുകോണ്‍, വീഡിയോ വൈറല്‍

Oscar 2023:  എം എം കീരവാണി പ്രസംഗിക്കുന്നതിനിടെ ബോളിവുഡ് താരം ദീപിക പദുകോണിന്‍റെ പ്രതികരണവും ക്യാമറകളിൽ കുടുങ്ങി. സംഗീതസംവിധായകൻ പാടുമ്പോൾ ഏറെ വികാരഭരിതനായി  ദീപിക കാണപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Mar 13, 2023, 11:10 AM IST
  • എം എം കീരവാണി പ്രസംഗിക്കുന്നതിനിടെ ബോളിവുഡ് താരം ദീപിക പദുകോണിന്‍റെ പ്രതികരണവും ക്യാമറകളിൽ കുടുങ്ങി. സംഗീതസംവിധായകൻ പാടുമ്പോൾ ഏറെ വികാരഭരിതനായി ദീപിക കാണപ്പെട്ടു.
Oscar 2023: RRR-ലെ ഹിറ്റ് ഡാൻസ് ട്രാക്ക് നാട്ടു നാട്ടു ഓസ്കർ നേടുമ്പോള്‍ വികാരഭരിതയായി ദീപിക പദുകോണ്‍, വീഡിയോ വൈറല്‍

Oscar 2023: And The Oscar Goes To  R... R... R!! ഒരു രാജ്യം ആവേശത്തോടെ  കാത്തിരുന്ന ആ ശുഭ മുഹൂര്‍ത്തം വന്നെത്തി. എസ്എസ് രാജമൗലിയുടെ ആർആർആറിലെ 'നാട്ടു നാട്ടു' 95-ാമത് അക്കാദമി അവാർഡിൽ മികച്ച ഒറിജിനൽ ഗാനത്തിനുള്ള അവാർഡ് നേടി, ചരിത്രം സൃഷ്ടിച്ചു. 

സംഗീതസംവിധായകൻ എം എം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും അവാര്‍ഡ്‌ ഏറ്റുവാങ്ങാൻ വേദിയിലേക്ക് പോകുമ്പോൾ, ആർആർആർ ടീമിലെ മറ്റ് അംഗങ്ങളുടെ പ്രതികരണങ്ങൾ മനസിലാക്കാൻ ക്യാമറകൾ സദസ്സിലേക്ക് പായുകയായിരുന്നു.  

 

വിജയപ്രഖ്യാപിച്ചപ്പോൾ ചിത്രത്തിലെ പ്രധാന താരങ്ങളായ രാം ചരണും ജൂനിയർ എൻടിആറും പരസ്പരം ആലിംഗനം ചെയ്തു. രാം ചരണിന്‍റെ ഭാര്യ ഉപാസന കാമിനേനി തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ  ഇതിന്‍റെ   വീഡിയോ പങ്കുവച്ചിരുന്നു. 

എന്നാല്‍, ക്യാമറ കണ്ണുകള്‍ മറ്റൊരാളെ കൂടി തിരഞ്ഞു. അത് മറ്റാരെയുമല്ല ബോളിവുഡ് സൂപ്പര്‍ താരം ദീപികയെ തന്നെ... എം എം കീരവാണി പ്രസംഗിക്കുന്നതിനിടെ ബോളിവുഡ് താരം ദീപിക പദുകോണിന്‍റെ പ്രതികരണവും ക്യാമറകളിൽ കുടുങ്ങി. സംഗീതസംവിധായകൻ പാടുമ്പോൾ ഏറെ വികാരഭരിതനായി  ദീപിക കാണപ്പെട്ടു.

വീഡിയോ കാണാം...  

നേരത്തെ അവാര്‍ഡ്‌ ദാന ചടങ്ങില്‍  ദീപിക നാട്ടു നാട്ടിലെ കലാകാരന്മാരെ വേദിയിൽ പരിചയപ്പെടുത്തി. ദീപിക പാട്ടിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ വേദിയിലെങ്ങും ആവേശമായിരുന്നു. നിറഞ്ഞ കരഘോഷത്തോടെയാണ്‌ സദസ് കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചത്. കാലഭൈരവയുടെയും രാഹുൽ സിപ്ലിഗഞ്ചിന്‍റെയും പ്രകടനത്തിനുശേഷം  ഡോൾബി തിയേറ്ററിൽ നിറഞ്ഞ കരഘോഷമായിരുന്നു... 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News