ആറന്മുള: കൊറോണ വൈറസ് ബാധിതയായ യുവതിയെ പീഡിപ്പിച്ച കേസില്‍ കൊലക്കേസ് പ്രതി അറസ്റ്റില്‍. ആശുപത്രിയില്‍ പോകും വഴി ആംബുലന്‍സില്‍ വച്ചാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ 108 ആംബുലന്‍സിന്‍റെ ഡ്രൈവര്‍ നൗഫലൈന്‍ പോലീസ് അറസ്റ്റ് ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തര്‍പ്രദേശില്‍ പീഡനങ്ങള്‍ തുടര്‍ക്കഥ, ബലാത്സംഗത്തിനിരയായി 3 വയസുകാരി കൊല്ലപ്പെട്ടു


ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ആശുപത്രിയിലെത്തിയ യുവതി തനിക്കുണ്ടായ അനുഭവം ആധികൃതരെ അറിയിക്കുകയായിരുന്നു. പത്തനംതിട്ട നഗരത്തില്‍ നിന്നും കോഴഞ്ചേരിയിലെ കൊറോണ കെയര്‍ സെന്‍ററിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം.


10 വര്‍ഷത്തിനിടെ 5000 തവണ പീഡനം, 143 പേര്‍ക്കെതിരെ പരാതിയുമായി യുവതി


രണ്ടു യുവതികളുമായാണ് ആംബുലന്‍സ് പുറപ്പെട്ടത്. അതില്‍ ഒരാള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കി പീഡനത്തിനിരയായ 20കാരിയുമായി യാത്ര തുടരുകയായിരുന്നു. കൊലക്കേസ് പ്രതിയാണ് നൗഫലെന്നാണ് എസ്പി കെജി സൈമണ്‍ പറഞ്ഞു. വിശദമായ അന്വേഷണത്തിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ആരോഗ്യവകുപ്പും കേസില്‍ അന്വേഷണം ആരംഭിച്ചു.