ഉത്തര്‍പ്രദേശില്‍ പീഡനങ്ങള്‍ തുടര്‍ക്കഥ, ബലാത്സംഗത്തിനിരയായി 3 വയസുകാരി കൊല്ലപ്പെട്ടു

  പീഡനങ്ങളുടെ തുടര്‍ക്കഥയായി ഉത്തര്‍ പ്രദേശ്...   നോക്കുകുത്തിയായി ഭരണകൂടം...

Last Updated : Sep 5, 2020, 05:19 PM IST
  • പീഡനങ്ങളുടെ തുടര്‍ക്കഥയായി ഉത്തര്‍ പ്രദേശ്...
  • ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
  • കഴിഞ്ഞ 20 ദിവസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്
ഉത്തര്‍പ്രദേശില്‍  പീഡനങ്ങള്‍ തുടര്‍ക്കഥ,  ബലാത്സംഗത്തിനിരയായി 3 വയസുകാരി കൊല്ലപ്പെട്ടു

ലഖ്‌നൗ:  പീഡനങ്ങളുടെ തുടര്‍ക്കഥയായി ഉത്തര്‍ പ്രദേശ്...   നോക്കുകുത്തിയായി ഭരണകൂടം...

ഉത്തര്‍പ്രദേശില്‍  മൂന്ന് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി  കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയിലാണ്  സംഭവം.   കഴിഞ്ഞ 20 ദിവസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്.

ബുധനാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടില്‍ നിന്ന് അരകിലോ മീറ്റര്‍ അകലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം  തലയില്‍ മുറിവുകളോടെ കണ്ടെത്തിയത്. പോസ്‌റ്റുമോര്‍ട്ടത്തില്‍ ലൈംഗികാതിക്രമം സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താന്‍ നാല് സംഘമായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. 

കഴിഞ്ഞ ദിവസമാണ്   ലഖിംപൂര്‍ഖേരി ജില്ലയില്‍  17 കാരി ബലാത്സംഗത്തിനിരയായി  കൊല്ലപ്പെട്ടത്. സ്‌കോളര്‍ഷിപ്പ് അപേക്ഷ പൂരിപ്പിക്കാന്‍ വീട്ടില്‍ നിന്ന് പോയ  പെണ്‍കുട്ടിയെ  ഗ്രാമത്തിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗ്രാമത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള വരണ്ട കുളത്തിനടുത്താണ്  പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഈ സംഭവത്തിന്‌  മുന്‍പ്  13 വയസുകാരിയായ  മറ്റൊരു പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയിരുന്നു.  

Also read: "കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ സുരക്ഷിതന്‍..." കഫീല്‍ ഖാന്‍ രാജസ്ഥാനില്‍..!!

പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നേരിടുന്നതിനും കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ  നേതൃത്വത്തില്‍ ഒരു ടീം തന്നെ അടുത്തിടെ യോഗി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.

More Stories

Trending News