കാളികാവ്: അധ്യാപകരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത് ഒളിവിൽ പോയ ദമ്പതികൾ പത്ത് വർഷത്തിന് ശേഷം പിടിയിൽ.   പോത്തുകൽ സ്വദേശികളായ കൊച്ചുപറമ്പിൽ ലീലാമ്മ സക്കറിയ, ചേലക്കൽ സക്കറിയ ലൂക്കോസ് എന്നിവരാണ് പിടിയിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പിടികിട്ടാപുള്ളികളെ പിടികൂടാനായി  കാളികാവ് പോലീസ് സ്‌റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ പിടികൂടിയത് ഉത്തർപ്രദേശിലെ  ഗാസിയാബാദിൽ നിന്നാണ്.   കേസിനാസ്പദമായ സംഭവം നടന്നത് 2011 ലാണ്.  


Also Read: Vaiga Murder Case: Sanu Mohan കുറ്റംസമ്മതിച്ചു; ദുരൂഹത നിലനിൽക്കുന്നുവെന്ന് പൊലീസ്


പുല്ലങ്കോട് ഗവൺമെന്റ് ഹൈസ്‌കൂളിലെ അനധ്യാപികയായിരുന്നു ലീലാമ്മ, ക്രിസ്തീയ പുരോഹിതനായ സക്കറിയ ലൂക്കോസ് എന്നിവർ ചേർന്നാണ് സ്കൂളിലെ അധ്യാപകരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തത്.  


ഇരുവരും ചേർന്ന് അധ്യാപകരുടെ സൊസൈറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തുകയും കൂടാതെ അധ്യാപകരിൽ നിന്നും 50 പവനോളം സ്വർണം കൈക്കലാക്കുകയും ചെയ്തു. തുടർന്ന് ഇത് തിരിച്ച് നൽകേണ്ട സമയമായപ്പോൾ ഇവർ മുങ്ങുകയായിരുന്നു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.