സെന്റ് ജോൺസ്: നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മെഹുൽ ചോക്സി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി ഡൊമനിക്കൻ കോടതി (Court) ഇന്ന് പരി​ഗണിക്കും. ആന്റി​ഗ്വയിൽ നിന്ന് ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മെഹുൽ ചോക്സി (Mehul Choksi) ഡൊമിനിക്കൻ പൊലീസിന്റെ പിടിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് മെഹുൽ ചോക്സി നാടുവിട്ടത്. 2018ലാണ് ചോക്സി ആന്റി​ഗ്വയിൽ എത്തിയത്. ചോക്സിയുടെ ആന്റി​ഗ്വൻ പൗരത്വം റദ്ദാക്കാൻ ഇന്ത്യ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ചോക്സി ക്യൂബയിലേക്ക് കടക്കാൻ ശ്രമിച്ചതെന്നാണ് സൂചന. എന്നാൽ ആന്റി​ഗ്വയിലെ ജോളി ഹാർബറിൽ നിന്ന് പൊലീസ് (Police) തന്നെ തട്ടിക്കൊണ്ട് പോകുകയായിരുന്നു എന്നാണ് ചോക്സിയുടെ ആരോപണം.


ALSO READ: Mehul Choksi ഡൊമിനിക്കയിൽ അറസ്റ്റിലാകുന്നത് കാമുകിക്കൊപ്പം കറങ്ങുന്നതിനിടെ : ആന്റിഗ്വ പ്രധാനമന്ത്രി


അനധികൃതമായി രാജ്യത്ത് പ്രവേശിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഡൊമനിക്ക മെഹുൽ ചോക്സിയെ തടവിലാക്കിയിരിക്കുന്നത്. ചോക്സിയെ തിരികെ എത്തിക്കാനുള്ള ദൗത്യസംഘത്തെ ഇന്ത്യ ഡൊമനിക്കയിലേക്ക് അയച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം, സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജൻസികളിൽ നിന്ന് രണ്ട് ഉദ്യോ​ഗസ്ഥർ വീതവും രണ്ട് സിആർപിഎഫ് (CRPF) കമാന്റോകളുമാണ് സംഘത്തിൽ ഉള്ളത്. അതേസമയം, ചോക്സിയെ ഇന്ത്യക്ക് കൈമാറുന്നത് ജൂൺ രണ്ട് വരെ ഡൊമനിക്കൻ ഹൈക്കോടതി വിലക്കിയിരിക്കുകയാണ്. ചോക്സിയെ നാടുകടത്തുന്നത് സംബന്ധിച്ച ഉത്തരവ് നീട്ടിയതും ഇന്ന് അവസാനിക്കും.


ALSO READ: PNB തട്ടിപ്പ് കേസിലെ പ്രതിയായ വജ്ര വ്യാപാരി മേഹുൽ ചോക്സിയെ ഡൊമിനിക്കയിൽ നിന്ന് പിടികൂടി


ആന്റി​ഗ്വൻ പൗരത്വം ഉള്ളതിനാൽ മെഹുൽ ​ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്താൻ തങ്ങൾക്ക് ആകില്ലെന്ന് ആന്റി​ഗ്വൻ പ്രധാനമന്ത്രി ​ഗാസ്റ്റൺ ബ്രൗൺ അറിയിച്ചിരുന്നു. എന്നാൽ ചോക്സി ഇന്ത്യൻ പൗരനാണെന്നുള്ളതിന് മതിയായ രേഖകൾ കൈവശമുണ്ടെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കി. ചോക്സി ആന്റി​ഗ്വൻ പൗരത്വം നേടിയെങ്കിലും ഇന്ത്യൻ പൗരത്വം റദ്ദാക്കുന്നതിനുള്ള ഔദ്യോ​ഗിക നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്നാണ് ഇന്ത്യയുടെ വാദം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.