ഹാർബർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ കാണാനില്ലെന്ന് പരാതി: സ്റ്റേഷനിൽ മാനസിക പീഢനം ഉണ്ടെന്ന് കുടുംബം

ഭാര്യയുടെ പരാതിയിൽ പള്ളുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു

Written by - Zee Malayalam News Desk | Last Updated : May 30, 2021, 08:59 AM IST
  • ഉത്തം കുമാർ ഡ്യൂ​ട്ടി​ക്ക് വൈ​കി എ​ത്തി​യ​തി​ന് ഹാർബർ സി.​ഐ ഹാ​ജ​ര്‍ ബു​ക്കി​ല്‍ ഉ​ത്തം​കു​മാ​റിന് ലീ​വ് രേഖപ്പെടുത്തുകയായിരുന്നു
  • വിശദീകരണം നൽകാനായി സ്റ്റേഷനിലേക്ക് പോയ ഉത്തംകുമാർ പിന്നീട് തിരികെ എത്തിയില്ലെന്നാണ് പരാതി
  • സംസ്ഥാനത്ത് പോലീസുകാർക്ക് മാനസിക സമ്മർദ്ദം ഏറി വരികയാണ്
  • പള്ളുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ഹാർബർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ കാണാനില്ലെന്ന് പരാതി: സ്റ്റേഷനിൽ മാനസിക പീഢനം ഉണ്ടെന്ന് കുടുംബം

കൊ​ച്ചി: ഏറണാകുളം ഹാർബർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ കാണാനില്ലെന്ന് പരാതി. എ.എസ്.ഐ  ഉ​ത്തം​കു​മാ​റി​നെയാണ് കാണാനില്ലെന്ന് കാണിച്ച് ഭാര്യയാണ് പോലീസിൽ പരാതി നൽകിയത്.ഡ്യൂട്ടിയിൽ വൈകി എത്തിയതിൻറെ പേരിൽ സി.ഐ മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് ഉത്തം കുമാർ നാടുവിട്ടതാണെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ പള്ളുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാ​ഴാ​ഴ്ചയാണ് സംഭവം. ഉത്തം കുമാർ  ഡ്യൂ​ട്ടി​ക്ക് വൈ​കി എ​ത്തി​യ​തി​ന് ഹാർബർ  സി.​ഐ ഹാ​ജ​ര്‍ ബു​ക്കി​ല്‍ ഉ​ത്തം​കു​മാ​റിന് ലീ​വ് രേഖപ്പെടുത്തുകയായിരുന്നു.വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ ഉ​ത്തം​കു​മാ​റി​ന് വൈ​കി​ട്ടോ​ടെ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി.

ALSO READ : ഗുസ്തി താരത്തിന്റെ കൊലപാതകം : Wrestler Sushil Kumar നെ ഡൽഹി സ്റ്റേഡിയത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി

സംഭവത്തിൽ വിശദീകരണം നൽകാനായി സ്റ്റേഷനിലേക്ക് പോയ ഉത്തംകുമാർ പിന്നീട് തിരികെ എത്തിയില്ലെന്നാണ് ഭാര്യ ദീപയുടെ പരാതി. ഉത്തംകുമാറിൻറെ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രഹസ്യാന്വേഷേണ വിഭാഗവും പരിശോധന നടത്തി വരികയാണ്.

ALSO READ : ഗുസ്തി താരത്തിന്റെ മരണം : ഡൽഹി പൊലീസ് സുശീൽ കുമാറിന് നാല് മണിക്കൂറോളം ചോദ്യം ചെയ്തു

സംസ്ഥാനത്ത് പോലീസുകാർക്ക് മാനസിക സമ്മർദ്ദം ഏറി വരികയാണ്. ഇതിന് മുൻപാണ് അസി.കമ്മീഷ്ണറുമായി വഴക്കിട്ട് മട്ടാഞ്ചേരി സി.ഐ വീട് വിട്ടു പോയത്. ഇതും പോലീസിൽ വലിയ കോലാഹലം ഉണ്ടാക്കായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News