Kollam : സഹോദരന് കോവിഡ് (COVID 19) ബാധ സ്ഥരികീരിച്ചതിനെ തുടർന്ന് തനിക്കും അസുഖം ബാധിക്കുമെന്ന ഭീതിയിൽ യുവാവ് ആത്മഹത്യ (Suicide) ചെയ്തു. കൊല്ലം പുനലൂർ തൊളിക്കോട്ട് സ്വദേശിയായ വിശ്വ കുമാറാണ് കോവിഡ് ഭീതിയെ തുടർന്ന് തൂങ്ങി മരിച്ചത്. 20ത് വയസായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ ഓഗസ്റ്റ് 28 ശനിയാഴ്ച പുല്ലർച്ചെയായിരുന്നു സംഭവം. വിശ്വകുമാർ തന്റെ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. കോവിഡ് ഭീതിയെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് യുവാവ് തന്റെ ഫോണിൽ കുറിപ്പ് എഴുതിവെച്ചാണ് ആത്മഹത്യ ചെയ്തത്.


ALSO READ : കൊറോണ ഭയം; മധ്യവയസ്കന്‍ ആത്മഹത്യ ചെയ്തു!


തൊളിക്കോട് സ്വദേശിയായ സജികുമാർ രാജി ദമ്പതികളുടെ മകനാണ് വിശ്വ കുമാർ. വിശ്വ കുമാർ തന്റെ കോവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയവെയാണ് ആത്മഹത്യ ചെയ്ത്.


ALSO READ : കോവിഡ് ആരോപിച്ച്‌ ചികിത്സിച്ചില്ല, ഒന്നര വയസുകാരന് ദാരുണാന്ത്യം...


മാസങ്ങൾക്ക് മുമ്പ് സമാനമായ രിതീയിൽ കൊല്ലം കടയ്ക്കൽ വീട്ടമ്മ കാറോടിക്കുന്നതിനിടെ കോവിഡ് ബാധിതയാണെന്ന് അറിഞ്ഞപ്പോൾ നിയന്ത്രണവിട്ട് അപകടം സംഭവിക്കുകയും ചെയ്തിരുന്നു. കോവിഡ് ബാധിതയായി എന്ന ഭീതിയിൽ വീട്ടമ്മയുടെ നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.