Crime News : ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; കേസിൽ ഇടപെടാൻ ഒരുങ്ങി മനുഷ്യാവകാശ കമ്മീഷന്
Tribal Youth Fake Case : കിഴുകാനം വനം വകുപ്പ് ഫോറസ്റ്ററായിരുന്ന അനിൽ കുമാറും സംഘവും ചേർന്നാണ് ഇടുക്കി കണ്ണമ്പടി സ്വദേശി സരുൺ സജിയെ അറസ്റ്റ് ചെയ്തത്.
ഇടുക്കി കണ്ണമ്പടിയിൽ ആദിവാസി യുവാവിനെ കള്ള കേസിൽ കുടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടാൻ ഒരുങ്ങുന്നു. സംഭവത്തില്‍ അന്വേഷണം ഉടൻ പൂര്‍ത്തിയാക്കണമെന്ന് അറിയിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കൂടാതെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നിര്‍ദേശം പൊലീസിനും വനംവകുപ്പിനും നല്‍കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. 2022 സെപ്റ്റംബർ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിഴുകാനം വനം വകുപ്പ് ഫോറസ്റ്ററായിരുന്ന അനിൽ കുമാറും സംഘവും ചേർന്നാണ് ഇടുക്കി കണ്ണമ്പടി സ്വദേശി സരുൺ സജിയെ അറസ്റ്റ് ചെയ്തത്.
ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ചാണ് ഇടുക്കി കണ്ണമ്പടി സ്വദേശി സരുൺ സജിയെ കള്ള കേസിൽ കുടുക്കിയത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സരുൺ സജി, എസ്‌സി എസ്‌ടി കമ്മീഷന് പരാതി നൽകുകയായിരുന്നു.
ALSO READ: Crime News : ആദിവാസി യുവാവിനെ കള്ള കേസിൽ കുടുക്കിയ സംഭവം; രണ്ടു പ്രതികൾ കോടതിയിൽ കീഴടങ്ങി
കേസിലെ രണ്ട് പ്രതികൾ കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയിരുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മഹേഷ്, ഷിബിൻ ദാസ് എന്നിവരാണ് കേസിൽ കോടതിയിൽ കീഴടങ്ങിയത്. ഇവരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുമളിയിൽ നടന്ന സിറ്റിംഗിൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കമ്മീഷൻ അധ്യക്ഷൻ വിഎസ് മാവോജി പോലീസിന് നിർദ്ദേശം നൽകി. ഇതേത്തുടര്‍ന്ന് 13 വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഉപ്പുതറ പോലീസ് കേസെടുത്തിരുന്നു.
കേസ് കെട്ടിച്ചമച്ചതിനും, ദേഹോപദ്രവം ഏൽപ്പിച്ചതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരവുമാണ് കേസെടുത്തത്. ഫോറസ്റ്റര്‍ അനില്‍കുമാറാണ് പ്രതിസ്ഥാനത്ത് ഒന്നാമതുള്ളത്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി രാഹുല്‍ അടക്കം സരുണ്‍ സജിയുടെ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. തൊടുപുഴ മുട്ടത്തെ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻ കോടതിയിലാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മഹേഷ്, ഷിബിൻ ദാസ് എന്നിവർ കീഴടങ്ങിയത്. കേസിലെ 12 ഉം 13 ഉം പ്രതികളാണിവർ. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...