കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യാമെന്ന് പറഞ്ഞ് പണം തട്ടിയ സംഘത്തിലെ പ്രധാനകണ്ണി പിടിയിൽ
എറണാകുളത്ത് കമ്പനിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രതി കുടുംബശ്രീ പ്രവർത്തകരുടെ പണം തട്ടിയത്
മൂന്നാർ : വീടുകളില്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങി വിദേശരാജ്യങ്ങളില്‍ കയറ്റുമതി ചെയ്തു വില്‍പ്പന നടത്താമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘത്തിലെ മുഖ്യകണ്ണി മൂന്നാറിൽ പിടിയിൽ. സിബിൻ രാജനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുള്ള പ്രതിയെ മൂന്നാറിലെത്തിച്ചാണ് പിടികൂടിയത്. മൂന്നാര്‍ സിഡിഎസ് ചെയര്‍പേഴ്‌സന്റെ തന്ത്രപരമായ നീക്കത്തിലൂടെ തട്ടിപ്പുകാർ പിടിയിലാകുന്നത്. എറണാകുളത്ത് കമ്പനിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രതി മൂന്നാറിലെത്തിയത്. എന്നാൽ എറണാകുളത്ത് അന്വേഷിച്ചപ്പോൾ അങ്ങനെയൊരു കമ്പനി കണ്ടെത്തിയില്ല. തുടര്‍ന്ന് മൂന്നാറില്‍ ട്രെയ്നിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് സബിന്‍ രാജിനെ മൂന്നാറിലെത്തിക്കുകയായിരുന്നു.
വീടുകളില്‍ ഉല്പാദിപ്പിക്കുന്ന സാധനങ്ങള്‍ മാര്‍ക്കറ്റിലെത്തിച്ച് വില്പന നടത്തുന്നതോടൊപ്പം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാമെന്ന് പറഞ്ഞ് മൂന്നാറില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ ട്രെയ്നിങ് നടത്തി പണം തട്ടുന്ന സംഘത്തിലെ മുഖ്യകണ്ണിയെ മൂന്നാറിലെത്തിച്ച് പിടികൂടിയത്. മൂന്നാര്‍ സിഡിഎസ് ചെയര്‍ പേഴ്‌സന്‍ ഹേമലതയുടെയും അംഗങ്ങളുടെയും തന്ത്രപരമായ നീക്കത്തിലൂടെയായിരുന്നു.
ALSO READ : പന്ത്രണ്ട് ചാക്ക്; 15 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഏലക്ക മോഷണം പോയി
എക്‌പോര്‍ട്ടിംങ്ങ് കമ്പനി കടവന്തറില്‍ ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതിയായ സബിന്‍ രാജ് അംഗങ്ങളുടെ പക്കല്‍ നിന്നും പണം വാങ്ങി ട്രൈനിംങ്ങ് നടത്തിയിരുന്നത്. എന്നാല്‍ ഹേമലതയടക്കം നടത്തിയ അന്വേഷണത്തില്‍ സബിന്റെ കമ്പനി എറണാകുളത്ത് ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വാട്‌സപ്പ് ഗ്രൂപ്പില്‍ ട്രൈനിംങ്ങിന് സ്ത്രീകള്‍ എത്തിയിട്ടുണ്ടെന്നുള്ള നിര്‍ദ്ദേശം നല്‍കിയതോടെ പ്രതി മൂന്നാറിലെത്തുകയായിരുന്നു. ജില്ലയില്‍ 37 അംഗങ്ങളാണ് ഇയാളുടെ കെണിൽ വീണത്. ഇവര്‍ക്ക് പണം മടക്കിലഭിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചതായി ഹേമലത പറയുന്നു.
പ്രതി തന്ത്രപരമായാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നത്. ആദ്യം പ്രതിയുടെ സംഘത്തിലെ ഒരാള്‍ അതാത് പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്‌സിനെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ഇവരെ വിശ്വാസത്തില്‍ എടുത്തശേഷം കുടുംബശ്രീ അംഗങ്ങളെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുകയും അംഗങ്ങളെ ഉള്‍പ്പെടുത്തി ട്രെയിനിങ് ക്ലാസ് നടത്തുകയുമാണ് ചെയ്യുന്നത്. മൂന്നാറില്‍ മാത്രം ഇത്തരത്തില്‍ ഏഴോളം ക്ലാസുകള്‍ ഇയാള്‍ നടത്തിയിരുന്നതാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...