ഇടുക്കി: ഇടുക്കി രാജാക്കാട്ടില്‍ 15 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഏലക്ക മോഷണം പോയി. രാജാക്കാട് മുത്തനാട്ട് ബിനോയിയുടെ ഏലക്കായ് സ്റ്റോറില്‍ 12 ചാക്കിലായി സൂക്ഷിച്ചിരുന്ന ഏലക്കയാണ്
മോഷണം പോയത്. സ്‌പെഷ്യല്‍ ടീം രൂപീകരിച്ച് രാജാക്കാട് പൊലിസ് അന്വേഷണം ആരംഭിച്ചു.
ഇടുക്കി രാജാക്കാടാണ് തോട്ടത്തിലെ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന പന്ത്രണ്ട് ചാക്ക് ഏലയ്ക്ക മോഷണം പോയത്. രാജാക്കാട് സ്വദേശി ബിനോയിയുടെ നേതൃത്വത്തിലുള്ള ഏലക്കായ് സ്റ്റോറിലാണ് മോഷണം നടന്നത്. ബിനോയിയും കുടുംബവും ഒരാഴ്ചയായി സ്ഥലത്തില്ലായിരുന്നു.
തോട്ടം തൊഴിലാളികൾ രാത്രിയിൽ സ്റ്റോറില്‍നിന്നും മടങ്ങിയ ശേഷമാണ് മോഷണം നടന്നിരിക്കുന്നത്. അടുത്ത ദിവസം രാവിലെ തൊഴിലാളികൾ എത്തിയപ്പോഴാണ് ഏലക്കായ് സൂക്ഷിച്ചിരിക്കുന്ന മുറിയുടെ വാതിലിൻറെ താഴ് തകര്‍ത്ത നിലയില്‍ കണ്ടത്.
തുടര്‍ന്ന് ബിനോയിയെ വിവരമറിയിക്കുകയും , പരിശോധന നടത്തിയപ്പോള്‍ ഉണക്കി വച്ചിരുന്ന ഏലയ്ക്ക ചാക്കുകളില്‍ 12 എണ്ണം മോഷ്ടിക്കപ്പെട്ടതായും കണ്ടെത്തിയത്. 15 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഏലക്കയാണ് മോഷണം പോയിരിക്കുന്നതെന്ന് ബിനോയി പറഞ്ഞു.സൈബര്‍ സെല്ലിന്റെ സഹായത്തോടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപികരിച്ച് മോഷ്ടാക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി രാജാക്കാട് പോലിസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...