തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ മദ്യ ലഹരിയിൽ എത്തിയ സംഘം ഹോട്ടൽ അടിച്ചു തകർത്തു. ഒരാൾക്ക് കുത്തേറ്റു. കടയുടമക്കും പരിക്ക്. ഹോട്ടൽ കാഷ്യർ പൂവച്ചൽ നാവെട്ടിക്കോണത്തു വാടകക്ക് താമസിക്കുന്ന ഉദയാദാസ്‌ (54) നാണ് കുത്തേറ്റത്. ഇയാളെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ മുഖത്ത് ആണ് കുത്തേറ്റത്. വാഹനത്തിന്റെ താക്കോലിനൊപ്പം ഉണ്ടയിരുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കടയുടമ പൂവച്ചൽ, പുന്നാംകരിക്കകം, കൈരളി ഭവനിൽ പ്രവീൺ (47) നു മുഖത്തും ചുണ്ടിലും പരിക്കേറ്റു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവർക്കും മർദ്ദനമേറ്റു. ഇവർ കടയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഉച്ചക്ക് 12.30 തോടേ കാട്ടാക്കട പൂവച്ചൽ റോഡിൽ നക്രാം ചിറക്ക് സമീപം മയൂര ഹോട്ടൽ ആൻഡ് കാറ്ററിങ് കടയിലാണ് സംഭവം. കാട്ടാക്കട മാർക്കറ്റിലുള്ളവർ ആണ് ആക്രമണം നടത്തിയതെന്ന് ഇവർ പറഞ്ഞു.


ALSO READ: കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ


ബൈക്കിൽ എത്തിയ രണ്ടു പേർ ഭക്ഷണ കഴിക്കുന്നതിനിടെ കറി വേണമെന്ന് പറഞ്ഞു. മറ്റൊരൾക്കു വിളമ്പി കൊണ്ടിരുന്ന ജീവനക്കാരൻ ഇവരുടെ അടുത്തു എത്തുമ്പോൾ മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഉച്ച ഊണിനുള്ള ഭക്ഷണ സാധങ്ങൾ ഉൾപ്പെടെ ഇവർ വലിച്ചെറിഞ്ഞു. ഇതിനിടെ അക്രമികളിൽപ്പെട്ട രണ്ട് പേർ കൂടി ബൈക്കിൽ സ്ഥലത്തേക്ക് എത്തി. ഹോട്ടലിന്റെ മുവശത്തെ ഗ്ലാസ് അടിച്ചു പൊട്ടിച്ചു. തുടർന്ന് കടയുടമ പ്രവീണിനെ മർദ്ദിച്ചു. സംഭവത്തിൽ കാട്ടാക്കട പോലീസിൽ പരാതി നൽകി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.