തിരുവനന്തപുരം: കാട്ടാക്കടയിൽ യുകെയിൽ  ജോലി വാഗ്‌ദാനം ചെയ്ത് 10 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ദക്ഷിണ കന്നഡ പുത്തൂർ ഉപ്പിനങ്ങാടി സ്വദേശി നിതിൻ പി.ജോയ് (35) ആണ് അറസ്റ്റിലായത്. പ്രതി ദുബായിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഡൽഹി വിമാനത്താവളത്തിൽ വച്ച് പോലീസ് തടഞ്ഞ് കാട്ടാക്കട പോലീസിന് കൈമാറുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കാട്ടാക്കട ചൂണ്ടുപലകയിൽ തേജസ് നിവാസിൽ കെ.ജി അമ്പിളിയുടെ പരാതിയിലാണ് അറസ്റ്റ്. എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'ഗ്ലോബൽ പ്ലസ് ഡേ' എന്ന ട്രാവൽ ഏജൻസിക്ക് എതിരെയാണ് തൊഴിൽ തട്ടിപ്പിന് കാട്ടാക്കട പോലീസ് കേസ് എടുത്തത്. സംഭവത്തിൽ കേസെടുക്കുകയും അതേ സമയം നിതിൻ ഉൾപ്പെടുന്ന പ്രതികൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും  ചെയ്തിരുന്നു.


ALSO READ: കണ്ണൂർ പയ്യന്നൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; വീട് നോക്കാൻ ഏൽപ്പിച്ച യുവാവും മരിച്ച നിലയിൽ


'ഗ്ലോബൽ പ്ലസ് ഡേ' എന്ന ട്രാവൽ ഏജൻസിയുടെ നടത്തിപ്പുകാരാണ് നിതിനും സുഹൃത്തുക്കളും. പരാതിക്കാരിയുടെ ബിരുദധാരിയായ മകൻ നിഖിൽ സാജന് യുകെയിൽ ജോലി വാഗ്‌ദാനം ചെയ്ത് വിവിധ തവണകളിലായി 10,08,000 രൂപ തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.


പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ


വയനാട്: വയനാട്ടിൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. തൃശൂർ പുറനാട്ടുകര അമ്പലത്തിങ്കൽ വീട്ടിൽ എ.ആർ വിജയിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്എച്ച്ഒ കെ.പി ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.