അമ്മയേയും മകളെയും പരസ്യമായി അപമാനിച്ചു; അച്ഛനെ ഉപദ്രവിച്ചു- യുവാക്കൾ പിടിയിൽ
റോഡിലൂടെ നടന്ന് പോയ പെണ്‍കുട്ടിയോട് യുവാക്കള്‍ അശ്ലീലം സംസാരിച്ചത് പെണ്‍കുട്ടിയുടെ മാതാവ് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
കൊല്ലം: ഇരുപത്തിനാല് കാരിയേയും മാതാവിനേയും പരസ്യമായി അപമാനിക്കുകയും പിതാവിനെ ഉപദ്രവിക്കുകയും ചെയ്ത യുവാക്കൾ പോലീസ് പിടിയിൽ. പരവൂര്‍ ഇടയാടി രാജൂ ഭവനത്തില്‍ അമല്‍ (സുജിത്ത്-24 ), ഇയാളുടെ സഹോദരന്‍ അഖില്‍ (23) എന്നിവരെയാണ് പോലീസ് പിടിയിലായത്. റോഡിലൂടെ നടന്ന് പോയ പെണ്‍കുട്ടിയോട് യുവാക്കള്‍ അശ്ലീലം സംസാരിച്ചത് പെണ്‍കുട്ടിയുടെ മാതാവ് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
ഇതില്‍ പ്രകോപിതരായ യുവാക്കള്‍ പെണ്‍കുട്ടിയേയും മാതാവിനേയും കടന്ന് പിടിച്ച് ആക്രമിക്കുകയും തടയാന്‍ ശ്രമിച്ച യുവതിയുടെ പിതാവിനെ തളളിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. പൊതുസ്ഥലത്തിലെ ആക്രമം കണ്ട് നാട്ടുകാര്‍ ഇടപെട്ടപ്പോള്‍ യുവാക്കള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
യുവതിയും കുടുംബവും പരവൂര്‍ പോലീസിന് നല്‍കിയ പരാതിയില്‍ സ്ത്രീത്വത്തിനെ അപമാനിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവാക്കളെ ഇടയാടിയില്‍ നിന്നും പിടികൂടുകയായിരുന്നു. പരവൂര്‍ ഇന്‍സ്പെക്ടര്‍ നിസാര്‍.എ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...