Crime News: കാമുകിയ്ക്കൊപ്പം നടത്തിയ വിദേശയാത്ര ഭാര്യയില്‍ നിന്നും ഒളിയ്ക്കാനായി നടത്തിയ ശ്രമം വിനയായി. ഒടുവില്‍ ചെന്നെത്തിയത് ജയിലില്‍. മുംബൈയിൽ നിന്നാണ് സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാഹേതര പ്രണയബന്ധം ഭാര്യ അറിയാതിരിക്കാന്‍ കണ്ടെത്തിയ ഉപായമാണ് യുവാവിന് ജയില്‍ ശിക്ഷയ്ക്ക്  വഴിയൊരുക്കിയത്. കാമുകിയുമൊത്ത് വിദേശയാത്ര നടത്തിയ യുവാവ് ഈ വിവരം തന്‍റെ ഭാര്യ അറിയരുത് എന്നാഗ്രഹിച്ചിരുന്നു. അതിനായി അയാള്‍ കണ്ടെത്തിയ വഴി പാസ്‌പോർട്ടിൽ നിന്ന് ഏതാനും പേജുകൾ കീറിക്കളയുക എന്നതായിരുന്നു. എന്നാല്‍, പാസ്‌പോർട്ടിന്‍റെ പേജുകൾ നശിപ്പിച്ചതിന്  32കാരനായ യുവാവ് പിന്നീട് പോലീസ് കസ്റ്റഡിയിലാവുകയായിരുന്നു.   


Also Read:  Sreelekha Ips: ശ്രീലേഖയുടെ ട്രാക്ക് റെക്കോർഡ് അത്ഭുതപ്പെടുത്തും... അതിലെ കളങ്കങ്ങൾ അതുക്കും മേലെ; അന്ന് ദിലീപിന് വേണ്ടി ചെയ്തതും ചർച്ച


കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് പ്രതി തന്‍റെ കാമുകിയെ കാണാനായി വിദേശത്തേക്ക് പോയിരുന്നു.  വ്യാഴാഴ്ച രാത്രിയാണ് ഇയാള്‍ ഇന്ത്യയിൽ തിരിച്ചെത്തിയത്.  മുംബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് കള്ളം വെളിച്ചത്ത് കൊണ്ടുവന്നത്.  പരിശോധനയില്‍ ഇയാളുടെ  പാസ്‌പോർട്ടിന്‍റെ ചില പേജുകൾ നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് യുവാവ്‌ സത്യം തുറന്ന് പറഞ്ഞത്.  


Also Read:  Man Missing : പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കാണാനില്ലെന്ന് പരാതി; പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ട് പോയതെന്ന് സുഹൃത്തുക്കൾ


പോലീസിന്‍റെ ചോദ്യം ചെയ്യലിൽ താൻ ജോലി സംബന്ധമായ ഒരു യാത്രയ്ക്ക് പോവുകയാണ് എന്ന് ഭാര്യയെ അറിയിച്ചശേഷം കാമുകിയ്ക്കൊപ്പം വിദേശത്തേയ്ക്ക് പോവുകയായിരുന്നു എന്ന് യുവാവ്‌ പറഞ്ഞു. എന്നാല്‍, സംശയം തോന്നിയ ഭാര്യ പലതവണ ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു എങ്കിലും സാധിച്ചില്ല. ഇതോടെയാണ് തന്‍റെ വിദേശ യാത്ര  മറയ്ക്കാന്‍ പാസ്പോര്‍ട്ടിന്‍റെ പേജുകള്‍ കീറിക്കളയാന്‍  അയാള്‍ തീരുമാനിച്ചത്. 


പാസ്പോര്‍ട്ടിന്‍റെ പേജുകള്‍ നശിപ്പിച്ചു എന്നകുറ്റം കൂടാതെ, വഞ്ചനയും വ്യാജരേഖ ചമയ്ക്കലും ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) നിരവധി വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.


എന്നാല്‍, പ്രതി തന്‍റെ വിവാഹേതര പ്രണയബന്ധം ഭാര്യയില്‍നിന്നും  മറച്ചുവെക്കാൻ ആഗ്രഹിച്ചിരുന്നതായും പാസ്‌പോർട്ടിൽ കൃത്രിമം കാണിക്കുന്നത് കുറ്റകരമാണെന്ന് ഇയാള്‍ക്ക് അറിയില്ലായിരുന്നുവെന്നും ഒരു അനേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. 


ഒരു കള്ളം മറയ്ക്കാനായാണ്‌ അടുത്ത കുറ്റം യുവാവ് ചെയ്തത്. എന്തായാലും ഭാര്യയും പോയി കാമുകിയും പോയി, ഇനി ജയിലില്‍ അഴിയെണ്ണാം.....



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.