Crime News: രാത്രികാല കവർച്ചാസംഘം കോഴിക്കോട് പിടിയിൽ
Crime News: താമസസ്ഥലത്തേക്ക് ഒറ്റക്ക് മടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും, മൊബൈൽ ഫോണും ഉൾപ്പടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച നടത്തുകയാണ് പതിവ്.
കോഴിക്കോട്: നഗരത്തിൽ മോട്ടോർ ബൈക്കിൽ കറങ്ങി നടന്ന് രാത്രി കാലങ്ങളിൽ അന്യദേശ തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള വസ്തുക്കൾ കവർച്ച നടത്തുന്ന സംഘത്തിലെ 2 പേർ അറസ്റ്റിൽ. നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിൻ്റെ നേതൃത്യത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Also Read: Bribery Case : കൈക്കൂലി വാങ്ങുന്നതിനിടയിൽ രണ്ടു ഡോക്ടർമാരെ വിജിലൻസ് പിടികൂടി
കോഴിക്കോട് വെള്ളയിൽ സ്വദേശിയായ സക്കീന വഹാർ മുജീബ് റഹ്മാനെയും, പ്രായപൂർത്തിയാവാത്ത മറ്റൊരാളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ രാത്രി കാലങ്ങളിൽ ഹോട്ടലുകളിൽ നിന്നുമൊക്കെ പണി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ഒറ്റക്ക് മടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും, മൊബൈൽ ഫോണും ഉൾപ്പടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച നടത്തുകയാണ് പതിവ്. കവർച്ച നടത്താനായി ഇവർ ഉപയോഗിച്ച മോട്ടോർ സൈക്കിളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. രാത്രി മാവൂർ റോഡിന് സമീപം വെച്ച് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്ന സെയ്ഫ് റാഫുൽ എന്ന പശ്ചിമ ബംഗാൾകാരനും ഇവരുടെ കവർച്ചയ്‌ക്ക് ഇരയായിട്ടുണ്ട്. ഇവർ അർദ്ധരാത്രി സമയങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ കറങ്ങിയാണ് കവർച്ച നടത്താമുള്ളവരെ കണ്ടെത്തുന്നത്.
അതിഥി തൊഴിലാളികളെ കവർച്ച ചെയ്താൽ ഇവരിൽ പലരും പോലീസിൽ പരാതിയുമായി പോവുന്നത് കുറവാണ്. ഇത് മനസിലാക്കിയാണ് ഇവർ അവരെത്തന്നെ ലക്‌ഷ്യം വച്ചിരുന്നത്. ഇവർ ഇതിലൂടെ കിട്ടുന്ന പണം മയക്കുമരുന്ന് ഉപയോഗത്തിനും ആർഭാടമായി ജീവിക്കുന്നതിനുമാണ് ചെലവഴിക്കുന്നതെന്ന് പോലീസിനോട് പറഞ്ഞു. പരാതിയെ തുടർന്ന് നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു.
ഇവരെ പിടികൂടാനായി നടക്കാവ് പോലീസ് നിരവധി സി.സി.ടി.വി.ദ്യശ്യങ്ങൾ പരിശോധിക്കുകയും, സൈബർ സെല്ലിൻ്റെ സഹായവും തേടിയിരുന്നു. കോഴിക്കോട് കോടതിയിൽ ഹാജരാക്കിയ ഒരു പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈൽ കോടതിയ്ക്ക് മുന്നിൽ ഹാജരാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇനി ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. നടക്കാവ് സബ് ഇൻസ്പെക്ടർമാരായ കൈലാസ് നാഥ് എസ് ബി, ബാബു പുതുശ്ശേരി എഎസ്ഐ ശശികുകാർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി.ശ്രീകാന്ത്, ലെനീഷ് പി.എം, ഹരീഷ് കുമാർ സി, ലെനീഷ് പി.എം, ജിത്തു വി.കെ.സജീവൻ, ബബിത്ത് കുറുമണ്ണിൽ എന്നിവരതാങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...