Nagaland, Tripura & Meghalaya Election Results 2023 Live Updates: ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ തിരഞ്ഞെടുപ്പ് ഫലം: ത്രിപുര ഉറപ്പിച്ച് ബിജെപി; നാഗലാൻഡിൽ ബിജെപി മുന്നിൽ, മേഘാലയയിൽ എൻപിപി

Nagaland, Tripura & Meghalaya Election Results 2023 Live Updates: വോട്ടെണ്ണലിനോട് അനുബന്ധിച്ച് സംസ്ഥാനങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.  എക്സിറ്റ് പോൾ സർവേ ഫലം അനുസരിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനവിധി ബിജെപിക്ക് അനുകൂലമാണ്.   

Last Updated : Mar 2, 2023, 02:49 PM IST
Live Blog

ന്യൂഡൽഹി:  Nagaland, Tripura & Meghalaya Election Results 2023 Live Updates: ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. വോട്ടെണ്ണലിനോട് അനുബന്ധിച്ച് സംസ്ഥാനങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.  എക്സിറ്റ് പോൾ സർവേ ഫലം അനുസരിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനവിധി ബിജെപിക്ക് അനുകൂലമെന്നാണ്. വാശിയേറിയ പോരാട്ടം നടന്ന ത്രിപുരയില്‍ ബിജെപി ക്ക് ഭരണ തുടര്‍ച്ചയുണ്ടാകും എന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. 

എന്നാല്‍ എല്ലാ പാര്‍ട്ടികളും ഒറ്റക്കോറ്റക്ക് മത്സരിച്ച മേഘാലയയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളിലൂടെ പ്രവചിച്ചത്. മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27 നും  ത്രിപുരയിൽ ഫെബ്രുവരി 16 നുമാണ് വോട്ടെടുപ്പ് നടന്നത്. 

 

2 March, 2023

  • 14:45 PM

    Tripura Election Results 2023: ത്രിപുര തിരഞ്ഞെടുപ്പ് ഫലം 2023: ത്രിപുരയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു

    ത്രിപുര തെരഞ്ഞെടുപ്പിൽ ബിജെപി ഭൂരിപക്ഷം 31ൽ എത്തി. ഇടതുപക്ഷം 16 ലും തിപ്ര മോത 14 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

  • 14:15 PM

    Tripura Election Results 2023: ത്രിപുര തിരഞ്ഞെടുപ്പ് ഫലം 2023: ത്രിപുര മുഖ്യമന്ത്രിയുടെ വസതിയില്‍ മധുര വിതരണം

    ത്രിപുര മുഖ്യമന്ത്രി മണിക് സാഹയുടെ അഗര്‍ത്തലയിലെ വസതിയില്‍ മധുരം വിതരണം ചെയ്ത് വിജയാഘോഷം.

     

     

  • 14:00 PM

    Tripura Election Results 2023: ത്രിപുര തിരഞ്ഞെടുപ്പ് ഫലം 2023: ത്രിപുരയിൽ 5 സീറ്റുകൾ നേടി ബിജെപി 

    ത്രിപുരയിൽ 9 സീറ്റുകളുടെ ഫലം പുറത്തുവന്നപ്പോൾ ബിജെപി അഞ്ചിലും ഐപിഎഫ്ടി ഒന്നിലും തിപ്ര മോത്ത പാർട്ടി മൂന്നിലും വിജയിച്ചിരിക്കുകയാണ്.  ബിജെപി 28, ഇടതുപക്ഷം 14, തിപ്ര 9 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

  • 13:45 PM

    Nagaland Election Results 2023: നാഗാലാ‌ൻഡ് തിരഞ്ഞെടുപ്പ് ഫലം 2023: നാഗാലാൻഡിൽ ആദ്യ വനിതാ എംഎൽഎ

    എൻഡിപിപി സ്ഥാനാർത്ഥി ഹെകാനി ജഖ്ലു വിജയിച്ചു. 60 വർഷത്തിനിടെ ആദ്യമായി നാഗാലാൻഡിൽ ഒരു വനിതാ നിയമസഭാംഗം.

  • 13:45 PM

    Meghalaya Election Results 2023: മേഘാലയ തിരഞ്ഞെടുപ്പ് ഫലം 2023: ഭൂരിപക്ഷത്തിൽ കുടുങ്ങി മേഘാലയ!

    മേഘാലയയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എൻപിപി ഉയർന്നു. 18 സീറ്റുമായി സ്വതന്ത്രർ രണ്ടാം സ്ഥാനത്താണ്. അതേസമയം ബിജെപി, കോൺഗ്രസ്, തൃണമൂൽ എന്നിവർ 5-5 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

  • 13:30 PM

    Tripura Election Results 2023: ത്രിപുര തിരഞ്ഞെടുപ്പ് ഫലം 2023: ത്രിപുരയിൽ ബിജെപി സർക്കാർ രൂപീകരിക്കും: മണിക് സഹ

    ബിജെപി വീണ്ടും ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നു, ഇതുവരെയുള്ള ഫലങ്ങൾ കാണിക്കുന്നതും അത് തന്നെയാണ്. ഈ വിജയത്തിന് പ്രധാനമന്ത്രി മോദി, അമിത് ഷാ, ജെപി നദ്ദ, രാജ്‌നാഥ് സിംഗ് എല്ലാ പാർട്ടി പ്രവർത്തകർക്കും താൻ നന്ദി രേഖപ്പെടുത്തുവെന്നും ത്രിപുര മുഖ്യമന്ത്രി മണിക് സഹ വ്യക്തമാക്കി. 

     

  • 13:15 PM

    Tripura Election Results 2023: ത്രിപുര തിരഞ്ഞെടുപ്പ് ഫലം 2023: ഇടത്-കോൺഗ്രസ് സഖ്യത്തിന്റെ പ്രകടനം മങ്ങി

    ത്രിപുരയിൽ ഇടതു-കോൺഗ്രസ് സഖ്യം 16 സീറ്റിൽ ഒതുങ്ങുമെന്നാണ് സൂചന. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി തിപ്ര മോത പാർട്ടി 12 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

  • 13:15 PM

    Nagaland, Tripura & Meghalaya Election Results 2023:  വടക്കുകിഴക്കൻ മേഖലയിൽ ആര് വിജയിച്ചു, ആര് തോറ്റു?

    ത്രിപുര-നാഗാലാൻഡിൽ ബിജെപി സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് സൂചന. ത്രിപുരയിൽ 33 സീറ്റുകളിലും നാഗാലാൻഡിൽ 40 സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുന്നു. അതേസമയം, മേഘാലയയിൽ ഭൂരിപക്ഷമ തന്നെ ആശയക്കുഴപ്പത്തിലാണ്. എൻപിപിയാണ് വിജയിക്കുമെന്നാണ് പ്രതീക്ഷ.

  • 12:45 PM

    Nagaland, Tripura & Meghalaya Election Results 2023:  നാഗാലാൻഡിൽ ബിജെപി-എൻഡിപിപി സഖ്യം അധികാരത്തിലേക്ക് നീങ്ങുന്നു

    നാഗാലാൻഡിൽ ബിജെപി-എൻഡിപിപി സഖ്യം 32 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു ഒപ്പം 60 ൽ 2 സീട്ടിൽ വിജയിച്ചിട്ടുമുണ്ട്.

  • 12:30 PM

    Meghalaya Election Results 2023: മേഘാലയ തിരഞ്ഞെടുപ്പ് ഫലം 2023: മേഘാലയയിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷമില്ല!

    മേഘാലയയിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷമില്ല. എൻപിപി 25, സ്വതന്ത്രർ 19, ബിജെപി 6, കോൺഗ്രസ് 5, ടിഎംസി 4 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

  • 12:15 PM

    Nagaland Election Results 2023: നാഗാലാ‌ൻഡ് തിരഞ്ഞെടുപ്പ് ഫലം 2023: വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പ്: നാഗാലാൻഡ് ഉപമുഖ്യമന്ത്രി

    തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പാണെന്ന് നാഗാലാൻഡ് ഉപമുഖ്യമന്ത്രി . 'ഇപ്പോൾ, ഞങ്ങളുടെ സഖ്യമായ എൻഡിപിപിയും ബിജെപിയും വളരെ മുന്നിലാണ്. ഞങ്ങളുടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്നും അദ്ധേവും പറഞ്ഞു. 

     

  • 11:30 AM

    Tripura Election Results 2023: ത്രിപുര തിരഞ്ഞെടുപ്പ് ഫലം 2023: ത്രിപുരയിൽ വീണ്ടും ബിജെപി മുന്നിൽ

    ത്രിപുരയിൽ ബിജെപിയുടെ ലീഡ് നില വീണ്ടും ഉയർന്നു. 34  സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. ഇടതുപക്ഷം 13, ടിഎംപി 12  സീറ്റുകളിൽ മുന്നിലാണ്.

  • 11:15 AM

    Meghalaya Election Results 2023: മേഘാലയ തിരഞ്ഞെടുപ്പ് ഫലം 2023: മേഘാലയയിൽ കടുത്ത പോരാട്ടം 

    മേഘാലയയിൽ എൻപിപിയും സ്വതന്ത്ര സ്ഥാനാർത്ഥികളും തമ്മിൽ കടുത്ത പോരാട്ടം നടക്കുകയാണ്. എൻപിപി 22, സ്വതന്ത്ര സ്ഥാനാർത്ഥികൾ 19, ബിജെപി 7, കോൺഗ്രസ് 5, ടിഎംസി 6 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

  • 11:15 AM

    Nagaland Election Results 2023: നാഗാലാ‌ൻഡ് തിരഞ്ഞെടുപ്പ് ഫലം 2023: ലോങ്‌ലെങ്ങിൽ ബിജെപി മുന്നിൽ

    നാഗാലാൻഡിലെ ലോങ്‌ലെങ്ങിൽ ബിജെപി ലീഡ് ചെയ്യുന്നു. ബിജെപി സ്ഥാനാർത്ഥി എസ്. പാൻഗ്യു മുന്നേറുകയാണ്.

  • 11:00 AM

    Nagaland Election Results 2023: നാഗാലാ‌ൻഡ് തിരഞ്ഞെടുപ്പ് ഫലം 2023: ലോങ്ഖിംചാരെയിൽ എൻസിപി ലീഡ് ചെയ്യുന്നു

    നാഗാലാൻഡിലെ ലോങ്ഖിംചാരെയിൽ എൻസിപി സ്ഥാനാർത്ഥി മുന്നിൽ. 

  • 10:45 AM

    Tripura Election Results 2023: ത്രിപുര തിരഞ്ഞെടുപ്പ് ഫലം 2023: ത്രിപുരയിൽ ലീഡ് നില മാറിമറിയുന്നു

    ത്രിപുരയിൽ ഇടത് - കോൺഗ്രസ് സഖ്യം 24 സീറ്റിൽ ലീഡ് ചെയ്യുന്നു. ബിജെപിക്ക് 23 സീറ്റിലാണ് ലീഡ്. തിപ്ര മോത പാർട്ടി 13 ഇടത്ത് ലീഡിൽ  

  • 10:30 AM

    Meghalaya Election Results 2023: മേഘാലയ തിരഞ്ഞെടുപ്പ് ഫലം 2023: മേഘാലയയിലെ 11 സീറ്റുകളിൽ സ്വതന്ത്രർ ലീഡ് നേടുന്നു

    മേഘാലയയിൽ ആർക്കും ഭൂരിപക്ഷമില്ല.  11 സീറ്റുകളിൽ സ്വതന്ത്രർ മുന്നേറുന്നു. 

  • 10:15 AM

    Tripura Election Results 2023: ത്രിപുര തിരഞ്ഞെടുപ്പ് ഫലം 2023: തിപ്ര മോതക്ക് ഗോത്ര മേഖലകളിൽ മികച്ച മുന്നേറ്റം 

    ത്രിപുരയിലെ ഗോത്ര മേഖലകളില്‍ തിപ്ര മോതക്ക് മികച്ച മുന്നേറ്റമാണ്.  12 സീറ്റുകളിൽ ലീഡ് ചെയ്യുന്നു

  • 10:00 AM

    Nagaland, Tripura & Meghalaya Election Results 2023:  ത്രിപുരയിലും നാഗാലാൻഡിലും ബിജെപി, മേഘാലയയിൽ എൻപിപി

    2 സംസ്ഥാനങ്ങളിൽ ബിജെപി മുന്നേറുന്നു. നാഗാലാൻഡിൽ 54 സീറ്റുകളിൽ ബിജെപി മുന്നിലാണ്. എൻപിഎഫും എൻസിപിയും 2-2 സീറ്റുകൾ മാത്രം നേടിയിട്ടുണ്ട്. അതേസമയം ത്രിപുരയിൽ ഭൂരിപക്ഷത്തിനടുത്ത് ബിജെപി എത്തി നിൽക്കുകയാണ്. 30 സീറ്റുകളിൽ ബിജെപി മുന്നിലാണ്. മേഘാലയയിൽ 25 സീറ്റുകളിൽ എൻപിപി മുന്നിലാണ്. രണ്ടാമത്തെ നമ്പർ 11 സീറ്റുകളുള്ള ടിഎംസിയാണ്.

  • 09:45 AM

    Nagaland Election Results 2023: നാഗാലാ‌ൻഡ് തിരഞ്ഞെടുപ്പ് ഫലം 2023: നാഗാലാൻഡിൽ ബമ്പർ വിജയത്തിലേക്ക് ബിജെപി

    നാഗാലാൻഡിൽ ബിജെപി സഖ്യം 60 ല്‍ 50 സീറ്റിലും മുന്നില്‍

  • 09:30 AM

    Tripura Election Results 2023: ത്രിപുര തിരഞ്ഞെടുപ്പ് ഫലം 2023: ത്രിപുരയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു

    ത്രിപുരയിൽ സിപിഎം സഖ്യം ലീഡ് ഉയർത്തുന്നു. ഒടുവിലത്തെ നില അനുസരിച്ച് ബിജെപി 35, സിപിഎം 15, തിപ്ര മോത പാർട്ടി 10 സീറ്റിലും മുന്നേറുന്നു.

     

     

  • 09:15 AM

    Meghalaya Election Results 2023: മേഘാലയ തിരഞ്ഞെടുപ്പ് ഫലം 2023: മേഘാലയയിൽ റോംഗര സിജു നിയമസഭാ സീറ്റിൽ നിന്നും ടിഎംസിയുടെ ഡോ. രാജേഷ് എം മറാക് ലീഡ് ചെയ്യുന്നു

     

  • 09:15 AM

    Tripura Election Results 2023: ത്രിപുര തിരഞ്ഞെടുപ്പ് ഫലം 2023: ത്രിപുരയില്‍ ഭരണം ഉറപ്പിച്ച് ബിജെപി 

    ത്രിപുരയില്‍ വീണ്ടും ബിജെപി ഭരണം ഉറപ്പായി.  60 ല്‍ 38 സീറ്റിലും ബിജെപി മുന്നിലാണ്, സിപിഎം കോണ്‍ഗ്രസ് സഖ്യം മൂന്നാം സ്ഥാനത്താണ്. തിപ്രമോദ മോദ രണ്ടാം സ്ഥാനത്ത് തുടരുന്നു. 

  • 09:00 AM

    Nagaland Election Results 2023: നാഗാലാ‌ൻഡ് തിരഞ്ഞെടുപ്പ് ഫലം 2023: നാഗാലാൻഡിൽ ബിജെപിക്ക് ഭൂരിപക്ഷം

    നാഗാലാൻഡ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചു. ബിജെപി 34, എൻപിഎഫ് 2, മറ്റുള്ളവർ 3 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

  • 08:45 AM

    Meghalaya Election Results 2023: മേഘാലയ തിരഞ്ഞെടുപ്പ് ഫലം 2023: മേഘാലയയിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 

    മേഘാലയയില്‍ എന്‍പിപി 20, ബിജെപി 10, ടിഎംസി 10 സീറ്റിലും ലീഡ് നേടുന്നു

     

  • 08:45 AM

    Meghalaya Election Results 2023: മേഘാലയ തിരഞ്ഞെടുപ്പ് ഫലം 2023: മേഘാലയയിൽ NPP മുന്നിൽ

    മേഘാലയയിൽ എൻപിപി മുന്നേറുന്നു. എൻപിപി 23, ടിഎംസി 10, ബിജെപി 8, കോൺഗ്രസ് 5, മറ്റുള്ളവർ 4 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്

  • 08:30 AM

    Nagaland Election Results 2023: നാഗാലാ‌ൻഡ് തിരഞ്ഞെടുപ്പ് ഫലം 2023: നാഗാലാൻഡിൽ ബിജെപിക്ക് വൻ ലീഡ്

    നാഗാലാൻഡ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബിജെപി മുൻതൂക്കം നേടുകയാണ്. ബിജെപി 17, എൻപിഎഫ് 7 സീറ്റിലും മുന്നിലാണ്. 

  • 08:30 AM

    Meghalaya Election Results 2023: മേഘാലയ തിരഞ്ഞെടുപ്പ് ഫലം 2023: മേഘാലയയിൽ NPP ലീഡ് ചെയ്യുന്നു

    മേഘാലയ തിരഞ്ഞെടുപ്പിന്റെ പ്രാരംഭഘട്ടത്തിൽ എൻപിപി മുന്നിലാണ്. എൻപിപി 10, ബിജെപി 3, ടിഎംസി 5, കോൺഗ്രസ് 2 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

  • 08:15 AM

    Meghalaya Election Results 2023: മേഘാലയ തിരഞ്ഞെടുപ്പ് ഫലം 2023: മേഘാലയയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. തുറയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ..

     

  • 08:15 AM

    Nagaland Election Results 2023: നാഗാലാ‌ൻഡ് തിരഞ്ഞെടുപ്പ് ഫലം 2023: നാഗാലാൻഡിൽ ബിജെപി ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു

    നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. നാഗാലാൻഡിൽ ബിജെപി ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു.

  • 08:00 AM

    Nagaland, Tripura & Meghalaya Election Results 2023: ത്രിപുര, നാഗാലാൻഡ്, മേഘാലയ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു.

    അരുണാചൽ പ്രദേശിലെ ലുംല അസംബ്ലി സീറ്റ്, രാംഗഡ് (ജാർഖണ്ഡ്), ഈറോഡ് ഈസ്റ്റ് (തമിഴ്നാട്), സാഗർദിഗി (പശ്ചിമ ബംഗാൾ), മഹാരാഷ്ട്രയിലെ കസ്ബ പേത്ത്, ചിഞ്ച്‌വാഡ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ആരംഭിച്ചു.

  • 08:00 AM

    #Tripura Election Results 2023: ത്രിപുര തിരഞ്ഞെടുപ്പ് ഫലം 2023: ത്രിപുരയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് ത്രിപുര ബിജെപി അധ്യക്ഷൻ റജീബ് ഭട്ടാചാരി 

     

  • 07:45 AM

    #NagalandAssemblyElections2023: നാഗാലാ‌ൻഡ് തിരഞ്ഞെടുപ്പ് ഫലം 2023: നാഗാലാൻഡിൽ വോട്ടെണ്ണൽ രാവിലെ എട്ടിന് തുടങ്ങും; കൊഹിമയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

  • 07:45 AM

    Tripura Election Results 2023: ത്രിപുര തിരഞ്ഞെടുപ്പ് ഫലം 2023: ത്രിപുരയിൽ ആകെ 21 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാന പോലീസിന് പുറമെ സെൻട്രൽ റിസർവ് പോലീസ് സേനയേയും (സിആർപിഎഫ്) വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാനപാലനത്തിനായി സിവിൽ വസ്ത്രം ധരിച്ച പോലീസുകാരെയും വിന്യസിക്കും. സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജെപി-ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി.) സഖ്യം അധികാരം സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്. സിപിഐഎം-കോൺഗ്രസ് സഖ്യത്തിൽ നിന്ന് കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം മറ്റ് പല പാർട്ടികളും മത്സരരംഗത്തുണ്ട്.

  • 07:30 AM

    Meghalaya Election Results 2023: മേഘാലയ തിരഞ്ഞെടുപ്പ് ഫലം 2023: മേഘാലയയിൽ ആകെ 13 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം 27 കേന്ദ്ര നിരീക്ഷകരെയും 500 മൈക്രോ ഒബ്‌സർവർമാരെയും വോട്ടെണ്ണലിന്റെ കൃത്യത ഉറപ്പാക്കാൻ വിന്യസിച്ചിട്ടുണ്ട്. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും 10-10 ടേബിളുകൾ ഉണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥികളുടെ അംഗീകൃത ഏജന്റുമാർക്കും മാധ്യമ പ്രവർത്തകർക്കും ഒഴികെ മറ്റാർക്കും പ്രവേശനമുണ്ടാകില്ല.

  • 07:30 AM

    Meghalaya Election Results 2023: മേഘാലയ തിരഞ്ഞെടുപ്പ് ഫലം 2023: മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും. തുറയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാം...

     

  • 07:15 AM

    Tripura Election Results 2023: ത്രിപുര തിരഞ്ഞെടുപ്പ് ഫലം 2023: രാവിലെ 8 മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. ഉമാകാന്ത അക്കാദമി കോംപ്ലക്‌സിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിത്‌..

     

  • 07:00 AM

    Nagaland, Tripura & Meghalaya Election Results 2023: മൂന്ന് സംസ്ഥാനങ്ങളിലായി ആകെ 178 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്. 811 സ്ഥാനാർത്ഥികളാണ് മത്സരിച്ചിരിക്കുന്നത്. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പ് മൂന്ന് സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ലോക്കൽ പോലീസിനൊപ്പം കേന്ദ്ര സായുധ പോലീസ് സേനയുടെ നിരവധി കമ്പനികളെയും വിന്യസിച്ചിട്ടുണ്ട്. 

  • 07:00 AM

    Meghalaya Election Results 2023: മേഘാലയ തിരഞ്ഞെടുപ്പ് ഫലം 2023: ഈസ്റ്റേൺ വെസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ ജില്ലാ മജിസ്‌ട്രേറ്റ് 144 വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.

     

  • 06:45 AM

    Nagaland Election Result 2023: നാഗാലാ‌ൻഡ് തിരഞ്ഞെടുപ്പ് ഫലം 2023: രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്

     

Trending News