Crime News: കുഞ്ഞിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച യുവതിയെ കണ്ടെത്തി, ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ്..!!
നവജാത ശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ മാതാവിനെ പൊലീസ് കണ്ടെത്തി. പ്രസവിച്ച ശേഷം കുഞ്ഞിനെ തുമ്പോളിക്ക് സമീപത്തെ പൊന്തക്കാട്ടിൽ ഉപേക്ഷിയ്ക്കുകയായിരുന്നു യുവതി.
Alappuzha: നവജാത ശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ മാതാവിനെ പൊലീസ് കണ്ടെത്തി. പ്രസവിച്ച ശേഷം കുഞ്ഞിനെ തുമ്പോളിക്ക് സമീപത്തെ പൊന്തക്കാട്ടിൽ ഉപേക്ഷിയ്ക്കുകയായിരുന്നു യുവതി.
പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവമുണ്ടായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അവസരത്തിലാണ് പോലീസ് ഇവരെ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് തുമ്പോളിയില്‍ പൊന്തക്കാട്ടിൽനിന്നും നവജാത ശിശുവിനെ കണ്ടെത്തുന്നത്. തുമ്പോളി ജംഗ്ഷന് സമീപം ആക്രി പെറുക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് പിഞ്ചു കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് തിരച്ചില്‍ ആരംഭിച്ചതും പെണ്‍കുഞ്ഞിനെ കണ്ടെത്തിയതും. കുഞ്ഞ് ജനിച്ച് അധികസമയമായില്ല എന്ന് വ്യക്തമായിരുന്നു. കുഞ്ഞിനെ കണ്ടെത്തിയതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി കുഞ്ഞിനെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Also Read: Crime News: സുവർണ്ണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചതിന് യുവാവിനെ വെട്ടിക്കൊന്നു
തുടര്‍ന്ന് പോലീസ് അമ്മയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി. അടുത്തുള്ള ആശുപത്രികളിലെല്ലാം പോലീസ് അന്വേഷണം ആരംഭിച്ച അവസരത്തിലാണ് അമിത രക്തസ്രാവം മൂലം അവശയായ യുവതി ചികിത്സ തേടി ആശുപത്രിയില്‍ എത്തുന്നത്.
Also Read: Tamil Nadu: സ്കൂളിന്‍റെ ശൗചാലയത്തിൽ 16 കാരി പ്രസവിച്ചു, പൊക്കിൾക്കൊടി മുറിച്ചത് പേന കൊണ്ട്
ചോദ്യം ചെയ്യലില്‍ യുവതി ഗർഭിണിയായിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ആശുപത്രിയിൽ ഒപ്പമെത്തിയ ഭർത്താവും മാതാവും പറയുന്നത്. ആശുപത്രിയിൽ എത്തി ഡോക്ടർമാർ പറഞ്ഞപ്പോൾ മാത്രമാണ് പ്രസവത്തെ തുടർന്നുള്ള രക്തസ്രാവമാണ് യുവതിക്കെന്ന് വ്യക്തമായതെന്നും അവർ പൊലീസിന് മൊഴി നൽകി....!!
യുവതി ഇപ്പോള്‍ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം പൊലീസ് ഇവരിൽ നിന്നും വിശദമായി മൊഴിയെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...