Tamil Nadu: സ്കൂളിന്‍റെ ശൗചാലയത്തിൽ 16 കാരി പ്രസവിച്ചു, പൊക്കിൾക്കൊടി മുറിച്ചത് പേന കൊണ്ട്

ക്ലാസിലിരിക്കെ 16 കാരിയായ പെണ്‍കുട്ടിയ്ക്ക് പ്രസവവേദന, സ്കൂളിന്‍റെ ശൗചാലയത്തിൽ പ്രസവം, പൊക്കിൾക്കൊടി മുറിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചു. തമിഴ് നാട്ടിലെ ചെന്നൈയിലാണ് ഞെട്ടിക്കുന്ന  ഈ സംഭവം

Written by - Zee Malayalam News Desk | Last Updated : Sep 6, 2022, 11:00 AM IST
  • ചിദംബരത്തിനടുത്തുള്ള ഒരു സ്‌കൂളിലെ ശൗചാലയത്തിന് സമീപം നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവന്നത്.
Tamil Nadu: സ്കൂളിന്‍റെ ശൗചാലയത്തിൽ 16 കാരി പ്രസവിച്ചു, പൊക്കിൾക്കൊടി മുറിച്ചത് പേന കൊണ്ട്

Chennai: ക്ലാസിലിരിക്കെ 16 കാരിയായ പെണ്‍കുട്ടിയ്ക്ക് പ്രസവവേദന, സ്കൂളിന്‍റെ ശൗചാലയത്തിൽ പ്രസവം, പൊക്കിൾക്കൊടി മുറിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചു. തമിഴ് നാട്ടിലെ ചെന്നൈയിലാണ് ഞെട്ടിക്കുന്ന  ഈ സംഭവം

തമിഴ്‌നാട്ടിലെ ചിദംബരത്തിനടുത്തുള്ള ഒരു  സ്‌കൂളിലെ ശൗചാലയത്തിന് സമീപം നവജാതശിശുവിന്‍റെ  മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവന്നത്. അന്വേഷണത്തില്‍ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് കുഞ്ഞിനെ പ്രസവിച്ചശേഷം ഉപേക്ഷിച്ചത് എന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം സ്കൂളിന്‍റെ  ശൗചാലയത്തിന് സമീപം നവജാതശിശുവിന്‍റെ  മൃതദേഹം കണ്ടെത്തിയതോടെ അധികൃതര്‍ പോലീസില്‍  വിവരമറിയിയ്ക്കുകയായിരുന്നു.  

Also Read:  Varkala Murder: വർക്കലയിൽ നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ!

16 കാരിയായ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അന്വേഷണസംഘം. 

Also Read:  Crime News: കണ്ണൂർ കരിവെള്ളൂരിൽ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്തു; പീഡനമെന്ന് ആരോപണം

ക്ലാസിലിരിക്കെ പ്രസവവേദന അനുഭവപ്പെട്ടപ്പോള്‍ ശൗചാലയത്തിലേക്ക് പോവുകയായിരുന്നു എന്ന് വിദ്യാർത്ഥിനി പോലീസിനോട് വെളിപ്പെടുത്തി. ശൗചാലയത്തിൽ വച്ച്  പ്രസവിച്ചശേഷം  പേന കൊണ്ട് പൊക്കിൾക്കൊടി മുറിച്ച് പെൺകുട്ടി ക്ലാസിലേക്ക് തിരികെവരികയായിരുന്നു.....!! 

എന്നാല്‍, പെണ്‍കുട്ടി ഗര്‍ഭിണിയാണ്  എന്ന വിവരം  വീട്ടില്‍ ആര്‍ക്കും അറിയില്ലായിരുന്നു എന്നതാണ്  അതിശയിപ്പിക്കുന്ന വസ്തുത. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിയ്ക്കുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News