ഇടുക്കി: ഇടുക്കിയില്‍ മറയൂരില്‍ ആദിവാസി യുവാവിനെ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊന്നു. പെരിയകുടിയില്‍ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ സുരേഷ് ആണ് കൊലപാതകം നടത്തിയത്. തലയ്ക്കടിച്ച ശേഷം വായിൽ കമ്പി കുത്തിക്കയറ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടക്കുന്നത്. സുരേഷും രമേശും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിന് പിന്നാലെ പ്രകോപിതനായ സുരേഷ് രമേശിനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയതായി പോലീസ് അറിയിച്ചു. കൊലപാതകത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി അന്വേഷണം തുടങ്ങി.


COMMERCIAL BREAK
SCROLL TO CONTINUE READING

Delhi Rape: സ്‌കൂൾ ടോയ്‌ലറ്റില്‍ 11 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് സീനിയര്‍ വിദ്യാര്‍ഥികള്‍


New Delhi: ഡൽഹിയിലെ സ്‌കൂളിലെ ശുചിമുറിയിൽ 11 വയസുകാരിയായ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി. മുതിർന്ന ക്ലാസിലെ രണ്ട് ആണ്‍കുട്ടികളാണ് സംഭവത്തിലെ പ്രതികള്‍. 


കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം നടന്നതെന്നും  കേസെടുത്തിട്ടുണ്ടെന്നും ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. 


ജൂലൈയില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ മറ നീക്കി പുറത്തു വന്നിരിയ്ക്കുന്നത്‌. സംഭവത്തില്‍  ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു)  ഇടപെട്ടതോടെയാണ്  പെണ്‍കുട്ടിയും മാതാപിതാക്കളും പോലീസിനെ സമീപിച്ചത്. ചൊവ്വാഴ്ച്ച സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തു.  ഇരയായ പെണ്‍കുട്ടി ചൊവ്വാഴ്ച പരാതി നൽകിയതായും ഉടൻ തന്നെ കേസെടുത്തതായും പോലീസ് അറിയിച്ചു.


സംഭവം ഗൗരവമുള്ള വിഷയമാണെന്ന് വിശേഷിപ്പിച്ച ഡിസിഡബ്ല്യു, ഡൽഹി പോലീസിനും സ്കൂൾ പ്രിൻസിപ്പലിനും വിഷയത്തിൽ നോട്ടീസ് അയച്ചു. സംഭവം പോലീസിൽ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാൻ സ്‌കൂൾ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.