പാലക്കാട്: വിനോദ സഞ്ചാരികൾ എന്ന വ്യാജേന 200 ഗ്രാം ഹാഷിഷ് ഗുളികകൾ കടത്തിയ യുവാക്കൾ അറസ്റ്റിൽ. തൃശൂർ സ്വദേശി ഷാജിർ, ചൂളൂർ സ്വദേശി അനസ് എന്നിവരെയാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസും എക്സൈസ് ആന്റി നർകോട്ടിക് വിഭാഗവും ചേർന്ന് പാലക്കാട് ഒലവക്കോട് വച്ച് പിടികൂടിയത്. കോളജ് വിദ്യാർഥികൾക്കും പതിവ് ഇടപാടുകാരായ അതിഥി തൊഴിലാളികളെയും ലക്ഷ്യമിട്ട് കൊണ്ടുവന്നതാണ് ഈ ലഹരിയെന്നാണ് പ്രാഥമിക നിഗമനം. 

COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മംഗളൂരു ഫാസിൽ വധക്കേസ്: നിരോധനാജ്ഞ തുടരുന്നു, 11 പേർ കൂടി കസ്റ്റഡിയിൽ

ലഹരി കടത്തുകയെന്ന ലക്ഷ്യത്തോടെ ഇരുവരും കുളു മണാലിയിൽ എത്തുകയും യാത്രയ്ക്കുള്ള പണവും അതോടൊപ്പം നാട്ടിലെ ആഡംബര ജീവിതത്തിനുള്ള പണവും തരപ്പെടുത്തുക എന്ന തീരുമാനത്തിൽ ഹാഷിഷ്   ഗുളികകൾ വാങ്ങി റോഡ് മാർഗം ഡൽഹിയിലെത്തുകയും. ശേഷം അവിടെനിന്നും കേരള എക്‌സ്പ്രസിൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. പിന്നീട് ബസ് മാർഗം തൃശൂരിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെയാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസും ചേർന്ന് ഇരുവരെ പിടികൂടിയത്. 

Also Read: വിവാഹച്ചടങ്ങിൽ സുഹൃത്ത് നൽകിയ സമ്മാനം കണ്ട് നാണിച്ച് വരൻ, ഒപ്പം വധുവും..! വീഡിയോ വൈറൽ

തൃപ്രയാർ കേന്ദ്രീകരിച്ചുള്ള ലഹരി വിൽപന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സാധാരണ വിനോദ സഞ്ചാരികൾ ഉപയോഗിക്കുന്ന തരത്തിലുള്ള ബാഗിൽ രഹസ്യമായി തുണികൾക്കിടയിലാണ് ഹാഷിഷ്   ഗുളികകൾ സൂക്ഷിച്ചിരുന്നത്. ഇവർ കൗതുകത്തിന് ലഹരി ഉപയോഗം തുടങ്ങുകയും ശേഷം ലഹരി വാങ്ങുന്നതിനുള്ള പണം കണ്ടെത്തുന്നതിനായി ഇത്തരത്തിൽ യാത്ര നടത്തിയെന്നും നിഗമനമുണ്ട്.  കൂടാതെ നേരത്തെയും ഇവർ ലഹരി കടത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കുന്നുണ്ട്. അതുപോലെ ഇവരുടെ മൊബൈൽ ഫോണിലേക്ക് വന്ന കോളുകളുടെ വിശദാംശങ്ങളും പരിശോധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.