വെഞ്ഞാറമൂട്: ആശാരി പണിയുടെ മറവിൽ തോക്ക് നിർമ്മിച്ച രണ്ട് പേർ അറസ്റ്റിൽ. വെമ്പായം അരശുംമൂട് മൂന്നാനക്കുഴിയിൽ എ.എസ് മൻസിൽ അസിം (42), ആര്യനാട് ലാലി ഭവനിൽ സുരേന്ദ്രൻ (63 ) എന്നിവരാണ് അറസ്റ്റിലായത്. പോലിസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ അരശു മുട്ടിലെ അസിമിൻറെ വീട് റെയ്ഡ് ചെയ്തപ്പോഴാണ് തോക്കു നിർമ്മാണം കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗൺ പൗഡർ, 9 എം.എം പിസ്റ്റൾ, പഴയ റിവോൾവർ, 7. 62 എം .എം എസ്.എൽ.ആർ  തോക്കുകളിൽ ഉപയോഗിക്കുന്ന ബുള്ളറ്റുകൾ എന്നിവ പിടികൂടി.വ്യവസായിക അടിസ്ഥാനത്തിലാണോ  ഇത്തരത്തിൽ നിർമ്മാണം നടക്കുന്നതെന്ന് കൂടുതൽ അന്വേഷിച്ചാലെ അറിയാൻ കഴിയു എന്ന് പോലിസ് പറഞ്ഞു.


Also ReadSreenivasan Murder Case: 2 പേർ പിടിയിൽ; ഇതിൽ ഒരാൾ ശ്രീനിവാസനെ നേരിട്ട് വെട്ടിയ ആൾ


അതേസമയം എതെങ്കിലും സ്ഥലത്തേക്ക് തോക്ക് നിർമ്മിച്ച് കടത്തിയിരുന്നോ എന്നും പോലീസിന് സംശയമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. അറസ്റ്റിലായവരുടെ ക്രിമിനൽ ട്രാക്ക് റെക്കോർഡും ഇതിനായി പരിശോധിക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ