വിവാഹമോചനത്തിന് തയ്യാറായില്ല; നവ വരന് ക്രൂരമർദ്ദനം
വിവാഹ മോചനത്തിന് തയ്യാറാകാത്ത നവ വരന് ക്രൂരമർദ്ദനം. വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യയുടെ ബന്ധുക്കള്‍ നടത്തിയ മര്‍ദ്ദനത്തില്‍ നവ വരനായ അബ്ദുൾ അസീബിനാണ് ഗുരുതര പരിക്ക്.
മലപ്പുറം: വിവാഹ മോചനത്തിന് തയ്യാറാകാത്ത നവ വരന് ക്രൂരമർദ്ദനം. വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യയുടെ ബന്ധുക്കള്‍ നടത്തിയ മര്‍ദ്ദനത്തില്‍ നവ വരനായ അബ്ദുൾ അസീബിനാണ് ഗുരുതര പരിക്ക്.
മലപ്പുറം ചങ്കുവെട്ടി സ്വദേശിയാണ് അബ്ദുൾ അസീബ്. ജനനേന്ദ്രിയത്തിലടക്കം പരിക്കേറ്റ അബ്ദുൾ അസീബിനെ പൊലീസെത്തിയാണ് രക്ഷിച്ചത്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അബ്ദുള്‍ അസീബ്. ഇയാളെ അവിടെ നിന്നും തട്ടിക്കൊണ്ടുപോയി ഭാര്യവീട്ടിലെത്തിച്ച് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലാന്‍ നിര്‍ബന്ധിക്കുകയും വിവാഹമോചനത്തിന് തയ്യാറാണെന്ന് എഴുതിവാങ്ങാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും അബ്ദുള്‍ അസീബ് തയ്യാറായില്ല.
തുടര്‍ന്നായിരുന്നു അക്രമം ആരംഭിച്ചത്. ബന്ധുക്കൾ കത്തി ഉപയോഗിച്ച് അസീബിന്റെ നെഞ്ചില്‍ കുത്താന്‍ ശ്രമിക്കുകയും ആസിഡ് മുഖത്തൊഴിച്ച് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
Also Read: viral video: ബാച്ചിലർ പാർട്ടിയ്ക്കിടയിൽ സംഭവിച്ചത് കണ്ടോ? ചിരി നിർത്താൻ കഴിയില്ല
അസീബിനെ മർദ്ദിച്ചശേഷം തട്ടിക്കൊണ്ടുപോയ വിവരം സുഹൃത്തുക്കളാണ് പൊലീസിനെ അറിയിച്ചത്. ഇതിനെ തുടർന്നാണ് കോട്ടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി അസീബിനെ രക്ഷിച്ചത്. അസീബിന്റെ വിവാഹം കഴിഞ്ഞിട്ട് വെറും ഒന്നരമാസം മാത്രമാണ് ആയത്.
ഇതിനിടെ ഭാര്യയുമായി ചെറിയൊരു അഭിപ്രായവ്യത്യാസമുണ്ടായി എന്ന കാരണത്താലാണ് അസീബിനെ തട്ടിക്കൊണ്ടുപോയതും ആക്രമിച്ചതുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...