കണ്ണൂ‌ർ: കണ്ണൂർ അന്തരാഷ്ട്ര വിമാനത്താവളത്തിൽ തുടർച്ചയായി കസ്റ്റംസിന്റെ സ്വ‌ർണവേട്ട. ഇന്ന് 25 ലക്ഷം രുപ വിലമതിക്കുന്ന 480 ​ഗ്രാം സ്വർണവുമായി കാസ‌ർകോട് സ്വദേശിയെ പിടികൂടി. കാസർകോട് സ്വദേശിയായ ഹാഫിസിനെയാണ് അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കസ്റ്റംസ് സ്വർണക്കടത്ത് (Gold Smuggling) നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരിൽ നിന്ന് 85 ലക്ഷം വില വരുന്ന സ്വർണമാണ് കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തിയത്. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി സബിർ മൈക്കാരനെയും നാദാപുരം സ്വദേശി ആഷിഖ് മീരമ്പാറയെയുമാണ് കസ്റ്റംസിന്റെ പിടിയിലായത്. രണ്ട് പേരും ദുബായിൽ നിന്നെത്തിയവരാണ്. ഇരുവരുടെ പക്കൽ നിന്ന് മിശ്രിത രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലിയിലായിരുന്നു സ്വർണം  കണ്ടെത്തിയത്. 


ALSO READ: 24 വർഷങ്ങൾ: ഇന്റർപോൾ തേടുന്ന ആ പയ്യന്നൂർകാരി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ?


ആഷിഖിന്റെ ശരീരത്തിൽ 32 ലക്ഷത്തിലധികം വില വരുന്ന 676 ​ഗ്രാം സ്വ‍ർണമാണ് (Gold) കസ്റ്റംസ് പിടികൂടിയത്. 53 ലക്ഷത്തോളം രൂപ വില വരുന്ന 1.03 കിലോ സ്വർണമാണ് വ്യാഴ്ച സബീറിന്റെ ശിരീരത്തിനുള്ളിൽ നിന്ന് കസ്റ്റംസ് കണ്ടെത്തിയത്. 


ALSO READ: ഇരട്ടക്കുട്ടികളിലൊരാളെ അമ്മ വെള്ളത്തിൽ മുക്കി കൊന്നു


ഇന്ന് പിടികൂടിയത് ഉൾപ്പെടെ തുട‍ർച്ചയായി മൂന്നാം ദിനമാണ് കണ്ണൂർ വിമാനത്താവളത്തിൽ (Kannur Airport) നിന്ന് സ്വർണക്കടത്ത് കസ്റ്റംസം പിടികൂടിയത്. കഴിഞ്ഞ് മൂന്ന് ദിവസങ്ങളായി ഏകദേശം 1.10 കോടി രൂപയോളം വില വരുന്ന സ്വർണക്കടത്താണ് തടഞ്ഞത്. കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണർ എസ്.കിഷോ‌‌ർ, സുപ്രണ്ടുമാരായ വി.പി ബേബി, പി.സി. ചാക്കോ , ദിലീപ് കൗശൽ തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy