MP Crime Mews: മധ്യ പ്രദേശില്‍ ദളിത് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി, കാല് കഴുകി കുറ്റം മറയ്ക്കുന്നുവെന്ന് കോണ്‍ഗ്രസ്
MP Crime Mews: പീഡനക്കേസ് പ്രതികൾക്കെതിരെ ഒത്തുതീർപ്പിനുള്ള ശ്രമവുമായാണ് ആക്രമികള്‍ യുവാവിനേയും കുടുംബത്തെയും സമീപിച്ചത്. എന്നാല്‍, ആക്രമികളുടെ ഭീഷണിയ്ക്ക് മുന്‍പില്‍ ദളിത് കുടുംബം വഴങ്ങിയില്ല. ഇതോടെ ഒരു സംഘം ആളുകള്‍ ആക്രമണം ആഴിച്ചു വിടുകയായിരുന്നു.
MP Crime Mews: ആദിവാസി യുവാവിന്‍റെ മേൽ BJP നേതാവ് മൂത്രമൊഴിച്ച സംഭവം സൃഷ്ടിച്ച വിവാദം കെട്ടടങ്ങും മുന്‍പ് മധ്യ പ്രദേശില്‍ നിന്നും അടുത്ത സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുകയാണ്. മധ്യ പ്രദേശിലെ സാഗര്‍ ജില്ലയില്‍ ദളിത് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. യുവാവിനെ രക്ഷിക്കാന്‍ ചെന്ന യുവാവിന്‍റെ അമ്മയോടും ക്രൂരത.
Also Read: Weekly Tarot Card Reading: ഈ രാശിക്കാർക്ക് അടുത്ത 7 ദിവസങ്ങൾ ഭാഗ്യം നിറഞ്ഞത്!! വരുന്ന ആഴ്ച നിങ്ങള്‍ക്ക് എങ്ങിനെ?
സാഗര്‍ ജില്ലയില്‍ ദളിത് യുവാവിനെ ചിലര്‍ ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവം തടുക്കാന്‍ ചെന്ന യുവാവിന്‍റെ അമ്മയോട് ആക്രമികള്‍ മോശമായി പെരുമാറുകയും വിവസ്ത്രയാക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുന്ന പോലീസ് 9 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
Also Read: Retirement Age Update: സർക്കാർ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വർദ്ധിച്ചേക്കാം, പുതിയ പദ്ധതിയുമായി കേന്ദ്രം
പീഡനക്കേസ് പ്രതികൾക്കെതിരെ ഒത്തുതീർപ്പിനുള്ള ശ്രമവുമായാണ് ആക്രമികള്‍ യുവാവിനേയും കുടുംബത്തെയും സമീപിച്ചത്. എന്നാല്‍, ആക്രമികളുടെ ഭീഷണിയ്ക്ക് മുന്‍പില്‍ ദളിത് കുടുംബം വഴങ്ങിയില്ല. പീഡനത്തിനിരയായ ദളിത് കുടുംബം ഒതുതീര്‍പ്പ് നിഷേധിച്ചതോടെ ഒരു സംഘം ആളുകള്‍ ആക്രമണം ആഴിച്ചു വിടുകയായിരുന്നു. ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ആക്രമികള്‍ തടുക്കാന്‍ ചെന്ന യുവാവിന്‍റെ അമ്മയേയും വെറുതെ വിട്ടില്ല, സ്ത്രീയെ ആക്രമിച്ച സംഘം അവരെ വിവസ്ത്രയാക്കുകയും ചെയ്തു.
സംഭവം പുറത്തായതോടെ മധ്യ പ്രദേശിൽ ദളിതർ അതിക്രമങ്ങളുടെ പരീക്ഷണശാലയായി മാറിയെന്ന് കോൺഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ബിജെപി ഭരിക്കുന്ന മധ്യ പ്രദേശിലാണ് ദളിതർക്കെതിരെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത്, കാമറയ്ക്ക് മുന്നിൽ നിരാലംബരായവരുടെ കാലുകൾ കഴുകി കുറ്റം മറച്ചുവെക്കാൻ മാത്രമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്നും ഖാര്‍ഗെ പറഞ്ഞു.
സാഗർ സംഭവത്തിൽ ശിവരാജ് സിംഗ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ കോൺഗ്രസ് ഈ സംഭവത്തോടെ മധ്യ പ്രദേശിൽ ബിജെപിയുടെ ദളിത് വിരുദ്ധ മുഖം വീണ്ടും തെളിഞ്ഞു വന്നിരിക്കുകയാണ് എന്നും ആരോപിച്ചു. ഇത്തവണ മധ്യപ്രദേശിലെ ജനങ്ങൾ ബിജെപിയുടെ കെണിയിൽ വീഴാൻ പോകുന്നില്ലെന്നും സമൂഹത്തിലെ നിരാലംബരും ചൂഷണം ചെയ്യപ്പെടുന്നവരുമായ വിഭാഗങ്ങളുടെ വേദനയ്ക്ക് ഏതാനും മാസങ്ങൾക്ക് ശേഷം ബിജെപിയ്ക്ക് ഉത്തരം ലഭിക്കുമെന്നും ഖാർഗെ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.
അതേസമയം, സംഭവത്തില്‍ ഇതുവരെ 9 പ്രതികൾ പിടിയിലായതായി പോലീസ് പറയുന്നു. സാഗര്‍ ജില്ലയില്‍ ഖുറൈ പോലീസ് സ്റ്റേഷൻ പരിധിയിലെ ബറോഡിയ നൗനാഗിറിലാണ് സംഭവം. ദളിത് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെത്തിയ സംഭവത്തില്‍ 12 പേര്‍ക്കെതിരെ FIR രജിസ്റ്റര്‍ ചെയ്തതായും പോലീസ് പറയുന്നു. കേസില്‍ ഇതുവരെ 9 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി അനേഷണം തുടരുകയാണ് എന്നും പോലീസ് വ്യക്തമാക്കി.
മാസങ്ങള്‍ക്കുള്ളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനമാണ് മധ്യ പ്രദേശ്. എന്നാല്‍, സംസ്ഥാനത്തെ ക്രമസമാധാനം സംബന്ധിച്ച പുറത്ത് വരുന്ന വാര്‍ത്തകള്‍ ഭരണകക്ഷിയ്ക്ക് അത്ര ശുഭമല്ല. BJP നേതാവ് ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അതിനിടെയാണ് ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം പുറത്ത് വന്നിരിയ്ക്കുന്നത്. ഭരണകക്ഷിയായ BJPയ്ക്കെതിരെ ഈ സംഭവങ്ങള്‍ ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...