Acid Attack in Delhi: 17കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ 3 പേരെയും പിടികൂടിയതായി ഡല്‍ഹി പൊലീസ്.  ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ്  വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ബുധനാഴ്ച രാവിലെ 7:30 ഓടെയാണ് ആക്രമണം നടന്നത്.  ആസിഡ് ആക്രമണം നടക്കുമ്പോള്‍ പെണ്‍കുട്ടിയുടെ അനുജത്തിയും ഒപ്പമുണ്ടായിരുന്നു. ഇരുവരും സ്കൂളിലേയ്ക്ക്  യാത്രയാകുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. പെൺകുട്ടി റോഡിലൂടെ നടന്നുപോകുന്നത്  സിസിടിവി ദൃശ്യങ്ങളിൽ കാണാം. ആ സമയത്ത് പിന്നില്‍ നിന്നും ബൈക്കില്‍ എത്തിയ രണ്ട് അക്രമികൾ  പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചശേഷം കടന്നുകളയുകയായിരുന്നു.  


Also Read:  Acid Attack in Delhi: ഡല്‍ഹിയില്‍ 17കാരിയ്ക്ക് നേരെ ആസിഡ് ആക്രമണം, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്


പെണ്‍കുട്ടി ഇപ്പോള്‍ സഫ്ദർജംഗ് ആശുപത്രിയിലെ ബേൺ ഐസിയുവിൽ ചികിത്സയിലാണ്.  പെണ്‍കുട്ടിയുടെ മുഖത്ത്  7-8 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്, കൂടാതെ, പെണ്‍കുട്ടിയുടെ  കണ്ണുകള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഐസിയുവിൽ  ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്, സഫ്ദർജംഗ് ഹോസ്പിറ്റലിലെ ഒരു ഡോക്ടർ പറഞ്ഞു,


അതേസമയം, തലസ്ഥാനത്ത് നടന്ന ആസിഡ് ആക്രമണത്തില്‍  ലഫ്റ്റനന്‍റ്  ഗവർണർ വി കെ സക്‌സേന ഇടപെട്ടിരിയ്ക്കുകയാണ്.  തലസ്ഥാനത്ത് ആസിഡ് വില്പന നിരോധനം ഉണ്ടായിട്ടും വിപണിയിൽ ആസിഡ് എങ്ങനെ ലഭ്യമായി എന്നദ്ദേഹം ചോദിച്ചു.  


ആസിഡ് ആക്രമണവുമായി ബന്ധപ്പെട്ട് ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വികെ സക്‌സേന പോലീസ് കമ്മീഷണറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിൽപന നിരോധിച്ചിട്ടും ആസിഡ് എങ്ങനെ ലഭിച്ചു എന്ന കാര്യത്തില്‍ വിവരം നൽകാൻ ലെഫ്റ്റനന്‍റ് ഗവർണർ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അദ്ദേഹം വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 
 
കൂടാതെ, ലെഫ്റ്റനന്‍റ് ഗവർണർ വികെ സക്‌സേന സഫ്ദർജംഗ് ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും പെൺകുട്ടിക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇരയ്ക്കും കുടുംബത്തിനും സാധ്യമായ എല്ലാ സഹായവും അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്.


അതേസമയം, പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു, നഗരത്തിലെ ഓരോ കുട്ടിയെക്കുറിച്ചും സർക്കാരിന് ആശങ്കയുണ്ട്, ഈ സംഭവം ഒരു തരത്തിലും സഹിക്കാനാകില്ല, പ്രതികള്‍ക്ക് എങ്ങനെയാണ് ഇത്ര ധൈര്യം ലഭിച്ചതെന്ന് അദ്ദേഹം ചോദിച്ചു. പ്രതികൾക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണം. ഡൽഹിയിലെ ഓരോ പെൺകുട്ടിയുടെയും സുരക്ഷ സര്‍ക്കാരിന് പ്രധാനമാണ്, എന്നും മുഖ്യമന്ത്രി പറഞ്ഞു. 
  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.