Acid Attack in Delhi: രാജ്യ തലസ്ഥാനത് 17കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. ബുധനാഴ്ച രാവിലെ 7:30 ഓടെയാണ് ആക്രമണം നടന്നത്.
ആസിഡ് ആക്രമണം നടക്കുമ്പോള്‍ പെണ്‍കുട്ടിയുടെ അനുജത്തിയും ഒപ്പമുണ്ടായിരുന്നു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടി റോഡിലൂടെ നടന്നുപോകുന്നത് കാണാം. ആ സമയത്ത് പിന്നില്‍ നിന്നും ബൈക്കില്‍ എത്തിയ രണ്ട് അക്രമികൾ പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് എറിഞ്ഞു. കൃത്യം നടത്തിയ ഉടൻ തന്നെ പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
പെണ്‍കുട്ടി ഇപ്പോള്‍ സഫ്ദർജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. "സംഭവം നടക്കുമ്പോൾ പെൺകുട്ടി അവളുടെ അനുജത്തിക്കൊപ്പമായിരുന്നു. പരിചയമുള്ള രണ്ടുപേരെക്കുറിച്ചാണ് പെണ്‍കുട്ടി സംശയം ഉന്നയിച്ചത്. ഇതില്‍, ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കൂടുതൽ അന്വേഷണം നടന്നുവരികയാണ്", ഡല്‍ഹി പോലീസ് പറഞ്ഞു. ഡല്‍ഹി, ദ്വാരകയിലെ പിഎസ് മോഹൻ ഗാർഡനിലാണ് സംഭവം നടന്നത്.
दिनदहाड़े लड़की पर तेजाब फेंका !
लड़के ने स्कूली छात्रा पर फेंका एसिड
छात्रा को सफदरजंग अस्पताल रेफर किया गया
#Acidattack #Dwarka #DelhiPolice pic.twitter.com/roksV4zUOY
ആസിഡ് ആക്രമണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. തലസ്ഥാനത്ത് മാത്രമല്ല, രാജ്യമൊട്ടുക്ക് പെണ്‍കുട്ടികളുടെ നേര്‍ക്ക് ആക്രമണം വര്‍ദ്ധിക്കുകയാണ്. ഈ അവസരത്തില്‍ പൊലീസും നിയമപാലകരും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് ആവശ്യമായിരിയ്ക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...