ന്യൂഡൽഹി: ഡൽഹിയിൽ ദുരഭിമാനക്കൊല (Honour killing). ആക്രമണത്തിൽ വിനയ് ദഹിയ (23) കൊല്ലപ്പെട്ടു. ഭാര്യ കിരൺ ദഹിയ (19) ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ദ്വാരക സെക്ടർ- 23 പൊലീസ് സ്റ്റേഷനിൽ രാത്രി ഒൻപത് മണിയോടെയാണ് ആക്രമണത്തെക്കുറിച്ച് (Attack) വിവരം ലഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദ്വാരകയിലെ അംബർഹായ് ​ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഏഴ് പേരോളം അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി (Investigation) ദ്വാരക ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് സന്തോഷ് കുമാർ മീണ അറിയിച്ചു.


ALSO READ: Perinthalmanna Drishya Murder Case: പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു


വിനയ് ദഹിയയുടെ ശരീരത്തിൽ നിന്ന് നാല് ബുള്ളറ്റുകൾ കണ്ടെടുത്തു. കിരൺ ദഹിയയ്ക്ക് അഞ്ച് തവണ വെടിയേറ്റു. ​ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി വെങ്കിടേശ്വർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഡിസിപി അറിയിച്ചു.


ദമ്പതികൾ വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് വിവാഹിതരായതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് (Police) വ്യക്തമാക്കി. മരിച്ച വിനയ് ദഹിയ ഹരിയാനയിലെ സോണിപത് സ്വദേശിയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക