Vismaya Death Case : വിസ്മയ തൂങ്ങി മരിച്ച കേസിൽ പ്രതി കിരണിനെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അപേക്ഷ നൽകും

വിസ്മയ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഭർത്താവ് കിരൺ കുമാറിന്റെയും ബന്ധുക്കളുടെയും മൊബൈൽ  ഫോൺ വിളികളുടെ വിശദാംശങ്ങളും ശേഖരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 25, 2021, 09:06 AM IST
  • റിപ്പോർട്ടുകൾ അനുസരിച്ച് ശാസ്താംകോട്ട കോടതിയിലാണ് കസ്റ്റഡിയ്ക്കായി അപേക്ഷ സമർപ്പിക്കുന്നത്.
  • വിസ്മയയുടെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും മൊഴിയെടുപ്പ് ഇന്ന് ആരംഭിക്കും.
  • വിസ്മയ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഭർത്താവ് കിരൺ കുമാറിന്റെയും ബന്ധുക്കളുടെയും മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങളും ശേഖരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
  • മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ വീട് ഇന്ന് സന്ദർശിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചിട്ടുണ്ട്.
Vismaya Death Case : വിസ്മയ തൂങ്ങി മരിച്ച കേസിൽ പ്രതി കിരണിനെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അപേക്ഷ നൽകും

Kollam : കൊല്ലം വിസ്മയ കേസിൽ (Vismaya Death Case) പ്രതി കിരൺകുമാറിനെ (Kiran Kumar)  കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ ലഭിക്കാൻ  പൊലീസ് ഇന്ന് അപേക്ഷ നൽകിയേക്കും. റിപ്പോർട്ടുകൾ അനുസരിച്ച്  ശാസ്താംകോട്ട കോടതിയിലാണ് കസ്റ്റഡിയ്ക്കായി അപേക്ഷ സമർപ്പിക്കുന്നത്. കൂടാതെ വിസ്മയയുടെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും മൊഴിയെടുപ്പ് ഇന്ന് ആരംഭിക്കും.

വിസ്മയ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഭർത്താവ് കിരൺ കുമാറിന്റെയും ബന്ധുക്കളുടെയും മൊബൈൽ  ഫോൺ വിളികളുടെ വിശദാംശങ്ങളും ശേഖരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘം മൊബൈൽ വിവരങ്ങൾ ലഭിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 

ALSO READ: Vismaya death case: ഭർത്താവ് കിരൺ കുമാറിന്റെ Bank account മരവിപ്പിച്ചു

അതേസമയം മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ വീട് ഇന്ന് സന്ദർശിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചിട്ടുണ്ട്. വിസ്മയയുടെ ഭ‍ർത്താവ് കിരണിന്റെ ബാങ്ക് അക്കൗണ്ട് ഇന്നലെ മരവിപ്പിച്ചിരുന്നു. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറും മുദ്രവച്ചു. സ്ത്രീധനമായി (Dowry) നൽകിയ കാറും സ്വർണവും തൊണ്ടിമുതലായി പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ: Vismaya Suicide Case : വിസ്മയ തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും

വിസ്മയയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ (Murder) എന്നത് സംബന്ധിച്ച് പൊലീസ് പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. ഇതിൽ ഇനിയും വ്യക്തത ലഭിക്കാനുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയുടെ സൂചനകൾ ഉണ്ടെങ്കിലും ആത്മഹത്യയാണെന്ന അന്തിമ നി​ഗമനത്തിലേക്ക് ഈ ഘട്ടത്തിൽ എത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊലീസ് സംഘം.

ALSO READ: Vismaya Suicide Case : വിസ്മയ ആത്മഹത്യ കേസിൽ ഭർതൃസഹോദരിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ

കിരണിന്റെ കുടുംബത്തിനെതിരെയും പരാതികൾ ഉയരുന്ന സാഹചര്യത്തിൽ കുടുംബത്തിനെതിരെയും കേസ് എടുക്കുന്നത് സംബന്ധിച്ച നിയമവശങ്ങളും പരിശോധിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News