ധീരജ് വധക്കേസ്; നിഖിൽ പൈലി കുറ്റം സമ്മതിച്ചു, ആറ് പേർ കൂടി കസ്റ്റഡിയിൽ; പിടിയിലായവരെല്ലാം കെ എസ് യു പ്രവർത്തകർ
താനാണ് ധീരജിനെ കുത്തിയതെന്ന് നിഖിൽ പൈലി പോലീസിനോട് പറഞ്ഞു.
ഇടുക്കി: ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ നിഖില്‍ പൈലി കുറ്റം സമ്മതിച്ചു. താനാണ് ധീരജിനെ കുത്തിയതെന്ന് നിഖിൽ പൈലി പോലീസിനോട് പറഞ്ഞു.
സംഭത്തിൽ ആറ് പേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ആറ് പേരും കെ.എസ്.യു പ്രവർത്തകരാണ്. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. വിദ്യാർഥികളെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച നിഖിൽ പൈലിയിലെ പോലീസ് മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
ALSO READ: SFI പ്രവർത്തകനെ കുത്തിക്കൊന്നു; മരിച്ചത് ഇടുക്കി എഞ്ചിനിയറിങ് കോളേജിലെ വിദ്യാർഥി
ഇടുക്കി പൈനാവ് സർക്കാർ എഞ്ചിനിയറിങ് കോളേജിലെ വിദ്യാർഥി ധീരജാണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിയാണ്. കമ്പ്യൂട്ടർ സയൻസ് ഏഴാം സെമസ്റ്റർ വിദ്യാർഥിയാണ് കൊല്ലപ്പെട്ട ധീരജ്.
അതേസമയം, എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ സംഘടനകളുടെ പ്രതിഷേധം ശക്തമാണ്. മലപ്പുറത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പങ്കെടുത്ത പരിപാടിയിലേക്ക് പ്രതിഷേധക്കാർ എത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. കൊല്ലത്തും പത്തനംതിട്ടയിലും പ്രതിഷേധം സംഘർഷത്തിലേക്കെത്തി.
മലപ്പുറത്ത് കെ സുധാകരൻ പങ്കെടുത്ത കോൺഗ്രസ് മേഖലാ കൺവൻഷനിലേക്കാണ് പ്രതിഷേധക്കാർ ഇരച്ചെത്തിയത്. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ മുദ്രാവാക്യം വിളികളും ആക്രോശവും ഉണ്ടായി. പോലീസെത്തി പ്രതിഷേധക്കാരെ പിരിച്ചുവിട്ടെങ്കിലും വീണ്ടും സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...