ഇൻഡോർ: കുടുംബ വഴക്കിനെ തുടർന്ന് പിതാവ് മകനെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലാണ് രണ്ടാം ഭാര്യയുമായുള്ള വഴക്കിന് പിന്നാലെ ഏഴു വയസ്സുകാരനായ മകനെ അച്ഛൻ കൊലപ്പെടുത്തിയത്.  പ്രതീക് മുണ്ടെ എന്നാണ് മരിച്ച കുട്ടിയുടെ പേര്. ഇൻഡോറിലെ തേജാജി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ലിംബോഡി പ്രദേശത്താണ് സംഭവം നടക്കുന്നത്. ശശിപാൽ മുണ്ടെ എന്ന 26 കാരനായ പ്രതിക്ക് വേണ്ടി പോലീസ് തിരച്ചിൽ തുടരുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മരിച്ച പ്രതീക് മുണ്ടെ എന്ന ഏഴു വയസ്സുകാരന്റെ അമ്മ കുറച്ചു വർഷങ്ങൾക്ക് മുന്നെയാണ് മരണപ്പെട്ടത്. തുടർന്ന ശശിപാൽ മുണ്ടെ  വീണ്ടും വിവാഹം കഴിച്ചു. ആദ്യ ഭാര്യയിലെ മകനായ പ്രതീകിന്റെ പേരിൽ ഇരുവരും തമ്മിൽ ഇടക്കിടെ വഴക്കുണ്ടാവാറുള്ളതായി ശശിപാലിന്റെ സഹോദരൻ രാജേഷ് മുണ്ടെ പറഞ്ഞു. തിങ്കളാഴ്ച്ച രാവിലെയാണ് കുട്ടിയെ അവശനായ നിലയിൽ കിടക്കുന്നത് മുത്തശ്ശി കാണുന്നത്. തുടർന്ന് രാജേഷും അമ്മയും പ്രതീകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. തന്റെ സഹോദരനായ ശശിപാൽ തന്നെയാണ് കുട്ടിയെ കൊന്നതെന്ന് സഹോദരൻ രാജേഷ് ആരോപിക്കുന്നു. 


ALSO READ: ഡോ. വന്ദനാദാസ് കൊലപാതകം; മരണകാരണം ശ്വാസകോശം തുളച്ചു മുറിവ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും


പ്രാഥമിക അന്വേഷണത്തിൽ കുട്ടിക്ക് മരണപ്പെടുന്നതിനു മുന്നെയായി മർദ്ധനമേറ്റിട്ടുണ്ടെന്ന് പോലീസുകാർ കണ്ടെത്തി. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് തേജാജി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എൻഎസ് തൻവാർ പറഞ്ഞു. മോഴികളുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി ശശിപാലിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. 


അതേസമയം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കെത്തിച്ച പ്രതി കൊലപ്പെടുത്തിയ ഡോക്ടർ വന്ദനയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് എത്തി. റിപ്പോർട്ട് അനുസരിച്ച് ശ്വാസകോശത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് വന്ദനയുടെ മരണത്തിന് കാരണമായത്. 17 മുറിവുകളാണ് വന്ദനയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഇതിൽ നാലെണ്ണം വളരെ ആഴത്തിലായിരുന്നു. പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് സർജൻ ഡോ കെ വത്സലയിൽ നിന്നും ഇന്നലെ അന്വേഷണ സംഘം വിശദാംശങ്ങൾ ശേഖരിച്ചു.


പ്രതി സന്ദീപിനെ ഇന്ന്  കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കുന്നത്. സന്ദീപിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.  ഇതിനു ശേഷമൈയിരിക്കും കസ്റ്റഡിയിൽ വിടുക. പ്രതിഷേധം മുന്നിൽ കണ്ട് കനത്ത പോലീസ് സുരക്ഷയിലാണ് സന്ദീപിനെ ഇന്ന് കോടതിയിൽ എത്തിക്കുക. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാലുടന് തെളിവെടുപ്പ് നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് സംഘം നീങ്ങുമെന്നാണ് സൂചന.


ശേഷം വിശധീകരണ ചോദ്യം ചെയ്യലിനും വിധേയനാക്കും.  കൊലപാതകം നടത്താനിടയായ സാഹചര്യവും കാരണവും സംഘം അന്വേഷിക്കും. ഇനിയുള്ള ദിവസങ്ങളിൽ ആശുപത്രിയിലും കുടവട്ടൂർ ചെറുകരക്കോണത്തും എത്തിച്ചുള്ള തെളിവെടുപ്പ് ഉണ്ടാകും. കൂടാതെ സന്ദീപിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി കഴിഞ്ഞ ദിവസം സംഘം രേഖപ്പെടുത്തിയിരുന്നു. ആശുപത്രി ജീവനക്കാരുടെ മൊഴി വീണ്ടും എടുക്കേണ്ടി വരുമെന്നും പോലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം ബ്രാഞ്ച് സംഘം കൊട്ടാരക്കര കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. സംഭവ ദിവസത്തെ സിസിടിവി ദ്യശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക്കുകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.