Vandana Das Murder: ഡോ. വന്ദനാദാസ് കൊലപാതകം; മരണകാരണം ശ്വാസകോശം തുളച്ചു മുറിവ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Vandana Murder case Latest Updates: ഇന്ന് രാവിലെ പതിനൊന്നിന് കനത്ത പൊലീസ് സുരക്ഷയിലായിരിക്കും പ്രതിയെ കോടതിയിലെത്തിക്കുന്നത്.  പ്രതിഷേധം മുന്നിൽ കണ്ട് കോടതിയിലും പരിസര പ്രദേശങ്ങളിലും കൂടുതൽ പോലീസിനെ വിന്യസിക്കുമെന്നും റിപ്പോർട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : May 16, 2023, 09:22 AM IST
  • ഡോ.വന്ദനാ ദാസിനെ കൊന്ന കേസിലെ പ്രതി സന്ദീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
  • പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കുന്നത്
  • രാവിലെ പതിനൊന്നിന് കനത്ത പൊലീസ് സുരക്ഷയിലായിരിക്കും പ്രതിയെ കോടതിയിലെത്തിക്കുന്നത്
Vandana Das Murder: ഡോ. വന്ദനാദാസ് കൊലപാതകം; മരണകാരണം ശ്വാസകോശം തുളച്ചു മുറിവ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊട്ടാരക്കര: ഡോ.വന്ദനാ ദാസിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സന്ദീപിനെ ഇന്ന് കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കുന്നത്. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.  ഇതിനു ശേഷം കസ്റ്റഡി അനുവദിച്ചേക്കും.

Also Read: Dr Vandana Das Murder Case: ആശുപത്രിയില്‍ ചികിത്സ സൗകര്യം ഉണ്ടായില്ല, ഇത് ഭരണകൂടത്തിന്റെ പരാജയം; വന്ദനയുടെ സഹപ്രവര്‍ത്തകര്‍

ഇന്ന് രാവിലെ പതിനൊന്നിന് കനത്ത പൊലീസ് സുരക്ഷയിലായിരിക്കും പ്രതിയെ കോടതിയിലെത്തിക്കുന്നത്.  പ്രതിഷേധം മുന്നിൽ കണ്ട് കോടതിയിലും പരിസര പ്രദേശങ്ങളിലും കൂടുതൽ പോലീസിനെ വിന്യസിക്കുമെന്നും റിപ്പോർട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ പിന്നെ തെളിവെടുപ്പ് നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് സംഘം നീങ്ങുമെന്നും റിപ്പോർട്ടുണ്ട്. ശേഷം കൂടുതൽ ചോദ്യം ചെയ്യലിനും വിധേയനാക്കും.  കൊലപാതകം നടത്താനിടയായ സാഹചര്യവും കാരണവും സംഘം അന്വേഷിക്കും. തുടർദിവസങ്ങളിൽ ആശുപത്രിയിലും കുടവട്ടൂർ ചെറുകരക്കോണത്തും എത്തിച്ചുള്ള തെളിവെടുപ്പ് ഉണ്ടാകും. വന്ദനാ ദാസിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറിൽനിന്നും ഫൊറൻസിക് സർജനിൽനിന്നും അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മൃതദേഹ പരിശോധനാ റിപ്പോർട്ട് വരുന്ന ദിവസങ്ങളിൽ സംഘത്തിനു ലഭിക്കും. സന്ദീപിന്റെ മൊബൈൽ ഫോൺ കോടതിയിൽ ഹാജരാക്കി ഫൊറൻസിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്. കൊലചെയ്യാൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്രിക, സംഭവ സ്ഥലത്തു നിന്നും ലഭിച്ച രക്തത്തുള്ളികൾ എന്നിവയും ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Also Read: Gajakesari Yoga: വ്യാഴ-ചന്ദ്ര യുതി സൃഷ്ടിക്കും ഗജകേസരിയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപൂർവ്വ നേട്ടങ്ങൾ

സന്ദീപിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ആശുപത്രി ജീവനക്കാരുടെ മൊഴി വീണ്ടുമെടുക്കുമെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം ബ്രാഞ്ച് സംഘം കോടതിയിൽ കൊട്ടാരക്കര കോടതിയിൽ അപേക്ഷ നൽകിയത്. സംഭവ ദിവസത്തെ സിസിടിവി ദ്യശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക്കുകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.  

Also Read: Viral Video: ദാഹിച്ചു വലഞ്ഞ ആമയ്ക്ക് വെള്ളം കൊടുത്ത് യുവതി, പിന്നെ സംഭവിച്ചത് കണ്ടാൽ..! വീഡിയോ വൈറൽ

ഇതിൽ പുലർച്ചെ ആശുപത്രിയിലെത്തിയ സന്ദീപ് വന്ദനാ ദാസിനെ കുത്തി കൊലപ്പെടുത്തുന്നതിന് മുമ്പുള്ള ദൃശ്യങ്ങളാണ് ഉള്ളത്.  ഇതിനിടയിൽ ജയിലിൽ കഴിയുന്ന സന്ദീപിന് മാനസിക പ്രശ്നമൊന്നും ഇല്ലെന്ന റിപ്പോർട്ട് കേസിലെ പ്രധാന വഴിത്തിരിവാകുമെന്നും മാരകമായ ലഹരി വസ്തുക്കൾ പ്രതി ഉപയോഗിച്ചിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വന്ദന കോലക്കേസ് അന്വേഷിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് ശ്വാസകോശത്തിൽ തുളച്ചു കയറിയ ആഴത്തിലുള്ള മുറിവാണ് വന്ദനയുടെ മരണത്തിന് കാരണമെന്നാണ്. 17 മുറിവുകളാണ് വന്ദനയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഇതിൽ നാലെണ്ണം വളരെ ആഴത്തിലായിരുന്നു. പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് സർജൻ ഡോ കെ വത്സലയിൽ നിന്നും ഇന്നലെ അന്വേഷണ സംഘം വിശദാംശങ്ങൾ അറിയുകയും ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News