Lucknow: ഭാരത് ജനത പാർട്ടിയുടെ (BJP) എംപി കൗശൽ കിഷോറിന്റെ മരുമകൾ ഞയറാഴ്ച്ച രാത്രി ആത്മഹത്യക്ക് ശ്രമിച്ചു.  ആയുഷിന്റെ ഭാര്യ അങ്കിതയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അങ്കിതയെ ഇപ്പോൾ ലക്‌നൗവിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അങ്കിതയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ഞരമ്പ് മരിക്കുന്നതിന് മുമ്പ് അങ്കിത തന്റെ സാമൂഹ്യ മാധ്യമ (Social Media) അക്കൗണ്ടുകളിൽ 2 പോസ്റ്റുകൾ ഇട്ടിരുന്നു. ഇത് രണ്ടും വിഡിയോകളായിരുന്നു. ഈ വീഡിയോകളിൽ തന്റെ മരണത്തിന് കാരണം ഭർത്താവ് ആയുഷും, ഭതൃപിതാവും എംപിയുമായ കൗശൽ കിഷോറും അമ്മായിമ്മയും എംഎൽഎയുമായ ജയ് ദേവിയും ആയുഷിന്റെ സഹോദരനുമാണെന്ന് അങ്കിത പറയുന്നുണ്ട്.


ALSO READ: Father sentenced to 212 years in Jail: കുട്ടികളെ കൊലപ്പെടുത്തിയ പിതാവിന് 212 വർഷം തടവ് ശിക്ഷ


അത് മാത്രമല്ല ഭർത്താവായ ആയുഷ് തന്നെ ചതിച്ചുവെന്നും അങ്കിത് ആരോപിക്കുന്നുണ്ട്. അങ്കിത കരഞ്ഞ് കൊണ്ടാണ് വീഡിയോ (Video) ചെയ്തിരിക്കുന്നത്. എംപിയുടെ മകനും ഭർത്താവുമായ ആയുഷിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അങ്കിത ആരോപിച്ചിരിക്കുന്നത്. ആയുഷ് തിരിച്ച് വരുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ആയുഷ് വന്നില്ലെന്നും അങ്കിത് പറയുന്നുണ്ട്.


റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച് ഞയറാഴ്ച്ച രാത്രിയോടെ എംപിയുടെ വീട്ടിലെത്തിയാണ് അങ്കിത ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ തന്നെ അങ്കിതയെ ആശുപത്രിയിൽ എത്തിക്കുകയും അങ്കിതയുടെ സുരക്ഷയ്ക്കായി പോലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു.


ALSO READ: സംസാര ശേഷി ഇല്ലാത്ത രണ്ട് വയസുകാരിയെ മാതാപിതാക്കൾ കിണറ്റിലെറിഞ്ഞു കൊന്നു


കഴിഞ്ഞ വർഷമായിരുന്നു ആയുഷിന്റെയും അങ്കിതയുടെയും വിവാഹം നടന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹം (Marriage) കഴിച്ചത്. ഇരുവരുടെയും വിവാഹത്തിൽ ആയുഷിന്റെ വീട്ടുകാർക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. തുടർന്ന് ആയുഷും ഭാര്യയും ലക്നൗവിലെ മണ്ടിയോൺ മൊഹല്ലയിൽ വീട് വാടകയ്‌ക്കെടുത്ത താമസിച്ച് വരികയായിരുന്നു.


 മാർച്ച് 3ന് ബിജെപി (BJP) എംപി കൗശൽ കിഷോറിന്റെ മകനും അങ്കിതയുടെ ഭർത്താവുമായ ആയുഷിന് വെടിയേറ്റിരുന്നു. അതിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പിന്നീട് ആയുഷ് സ്വയം ഈ സംഭവം സൃഷ്ടിച്ചായിരുന്നുവെന്നും അങ്കിതയുടെ സഹോദരനെ കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തി. 


ALSO READ: Zomato Case:ഭക്ഷണം ഡെലിവറി ചെയ്യാൻ വൈകിയത് ചോദിച്ചു,യുവതിയെ ആക്രമിച്ച ഡെലിവറി ബോയ് അറസ്റ്റിൽ


ഇതിനെ തുടർന്ന് ആയുഷിനും അങ്കിതയുടെ സഹോദരൻ ആദർശിനും എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്‌തുവെന്ന് ലക്‌നൗ പോലീസ് (Police) കമ്മിഷണർ ഡികെ താക്കൂർ പറഞ്ഞു. എന്നാൽ ആദർശ് തൻ മോഹൻലാൽ ഗഞ്ച എംപിയുടെ മകൻ നേരെ വെടിയുതിർത്തുവെന്ന് കുറ്റസമ്മതം നടത്തി. ഈ കേസിൽ വേറെ ആരെയോ കുറ്റക്കാരനാക്കാനായിരുന്നു  ആയുഷിന്റെ ഉദ്ദേശമെന്നും പറഞ്ഞു.  


ബിജെപി എംപി കൗശൽ കിഷോറിന്റെ കുടുംബം ഈ ആരോപണങ്ങൾ പൂർണമായി നിഷേധിച്ചു. "അങ്കിതയെ തന്റെ മരുമകൾ എന്ന് വിളിക്കരുതെന്നും, അവർ കല്യാണം കഴിച്ചെങ്കിലും തനിക് അതിൽ താല്പര്യമില്ലായിരുന്നുവെന്നും ഇപ്പോൾ അങ്കിത തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കൗശൽ കിഷോർ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.