കോട്ടയം: Changanassery Murder: സംസ്ഥാനത്ത് വീണ്ടും ദൃശ്യം മോഡൽ കൊലപാതകം നടന്നതായി സംശയം. ആലപ്പുഴയിൽ നിന്നും കാണാതായ യുവാവിനെ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ടതായിട്ടാണ് സംശയം.  സംശയത്തെ തുടർന്ന് കൂടുതൽ നടപടികളുമായി പോലീസ് രംഗത്തെത്തിയിരിക്കുകയാണ്. യുവാവിനെ കൊന്ന്  മൃതദേഹം ചങ്ങനാശേരിയിലെ ഒരു വീടിന്റെ തറ തുരന്ന് കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്തതായുള്ള സംശയങ്ങളാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പത്തുവയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 142 വർഷം തടവുശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും


ഇതിനെത്തുടർന്നാണ് കൂടുതൽ നടപടികളുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ചങ്ങനാശേരി സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന. കേസ് അന്വേഷിക്കുന്നത് ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്.  ഒരു യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് ആലപ്പുഴ നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണമാണ് ഇപ്പോൾ ദൃശ്യം മോഡൽ കൊലപാതകത്തിലേക്ക് എത്തി നിൽക്കുന്നത്. ആലപ്പുഴ സ്വദേശിയായ നാൽപ്പതുകാരനായ ബിന്ദുകുമാർ എന്ന യുവാവിനെ കാണാനില്ലെന്ന് അദ്ദേഹത്തിൻറെ അമ്മയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.  ഈ പരാതിയിൻമേൽ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇങ്ങനൊരു ട്വിസ്റ്റ്. 


Also Read:  മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ 


പോലീസിന്റെ അന്വേഷണത്തിൽ മരണപ്പെട്ടയാളിന്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.  ഇതിനെ തുടർന്ന് ബൈക്ക് അപകടമെന്തെങ്കിലുമാണോ ബിന്ദുകുമാറിന് സംഭവിച്ചത് എന്ന അന്വേഷണത്തിൽ പ്രദേശത്തുള്ള ഇയുളുടെ ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു.  ഇവരിൽ നിന്നും ലഭിച്ച മൊഴികളുടെ വൈരുധ്യമാണ് ഇങ്ങനൊരു സംശയത്തിൽ പോലീസ് എത്തിപ്പെട്ടത്. പോലീസിന്റെ വിശദമായ അന്വേഷണത്തിനൊടുവിൽ ബിന്ദുകുമാറിനെ കൊന്നത് സഹോദരി ഭർത്താവാണെന്നും ബിന്ദുകുമാറിന്റെ മൃതദേഹം വീടിന്റെ തറ തുറന്ന് കുഴിച്ചിട്ടിരിക്കുകയാണെന്നും പോലീസിന് വിവരം ലഭിച്ചതായിട്ടാണ് സൂചന.  ഇതിനെ തുടർന്ന് ഈ വിവരം സ്ഥിരീകരിക്കാനായി പോലീസ് പ്രതിയെന്നു സംശയിക്കുന്ന അയാളുടെ പൂവത്തെ വീട്ടിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ മൃതദേഹം ഇവിടെ ഉണ്ടെന്നുള്ള സൂചനകളാണ് ലഭിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്.  സംഭവ സ്ഥലത്ത് ചങ്ങനാശ്ശേരി തഹസിൽദാരും എത്തിയിട്ടുണ്ട്. ചട്ടപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം വീടിൻ്റെ തറ തുരന്ന് പരിശോധിക്കും. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വീട്ടിലേക്ക് ഡിവൈഎസ്പിയുടേയും തഹസിൽദാരുടേയും നേതൃത്വത്തിൽ മറ്റ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്.  ഇതിനിടയിൽ പൂവത്തെ വീടിൻ്റെ കോൺക്രീറ്റും മെറ്റലും ഇളക്കി പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം ഇതിനടിയിലുള്ളതായി കണ്ടെത്തിയെന്ന വ്യക്തമല്ലാത്ത സൂചനകളും പുറത്തു വരുന്നുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.