പത്തുവയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 142 വർഷം തടവുശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും

വിവിധ വകുപ്പുകളിലായാണ് 142 വർഷത്തെ ശിക്ഷ വിധിച്ചത്. ശിക്ഷ  ഒരുമിച്ച് 60 വർഷം അനുഭവിച്ചാൽ മതി.

Written by - Zee Malayalam News Desk | Last Updated : Oct 1, 2022, 09:13 AM IST
  • പത്തനംതിട്ട പോക്സോ കോടതിയാണ് പ്രതിക്ക് 142 വർഷം തടവുശിക്ഷ വിധിച്ചത്
  • കുട്ടിയുടെ അടുത്ത ബന്ധുവായ കവിയൂര്‍ ഇഞ്ചത്തടി പുലിയളയില്‍ ബാബു (ആനന്ദന്‍-41) ആണ് കേസിലെ പ്രതി
  • അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി 1(പ്രിൻസിപ്പൽ പോക്സോ കോടതി ) ജഡ്ജ് ജയകുമാർ ജോൺ ആണ് 142 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്
പത്തുവയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 142 വർഷം തടവുശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും

പത്തനംതിട്ട: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 142 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട പോക്സോ കോടതിയാണ് പ്രതിക്ക് 142 വർഷം തടവുശിക്ഷ വിധിച്ചത്. കുട്ടിയുടെ അടുത്ത ബന്ധുവായ കവിയൂര്‍ ഇഞ്ചത്തടി പുലിയളയില്‍ ബാബു (ആനന്ദന്‍-41) ആണ് കേസിലെ പ്രതി. അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി 1(പ്രിൻസിപ്പൽ പോക്സോ കോടതി ) ജഡ്ജ് ജയകുമാർ ജോൺ ആണ് 142 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ മൂന്ന് വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം. വിവിധ വകുപ്പുകളിലായാണ് 142 വർഷത്തെ ശിക്ഷ വിധിച്ചത്. ശിക്ഷ  ഒരുമിച്ച് 60 വർഷം അനുഭവിച്ചാൽ മതി.

തിരുവല്ല പോലീസ് കഴിഞ്ഞവർഷം മാർച്ച് 20 ന് രജിസ്റ്റർ ചെയ്ത കേസിൽ തിരുവല്ല കവിയൂർ ഇഞ്ചത്തടി പുലിയാലയിൽ ബാബു എന്ന് വിളിക്കുന്ന ആനന്ദൻ പി ആർ (41) നെ ജില്ലയിൽ പോക്സോ കേസിൽ ഇതുവരെയുള്ള ഏറ്റവും കൂടിയ കാലയളവിലേക്കുള്ള ശിക്ഷവിധിച്ച് ഉത്തരവായത്. സാക്ഷിമൊഴികളുടെയും മെഡിക്കല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള മറ്റ് തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു വിധി. കുട്ടിക്കും മാതാപിതാക്കൾക്കുമൊപ്പം ഒന്നിച്ചുതാമസിച്ചിരുന്ന ഇയാൾ, 2019  ഏപ്രിൽ ഇരുപതിന് ശേഷം, 2021 മാർച്ച്‌ 18 രാത്രി 8 മണിവരെയുള്ള കാലയളവിൽ പലതവണയും ഗുരുതരമായ ലൈംഗികാതിക്രമം കാട്ടിയെന്നതാണ് കേസ്.

ALSO READ: കാട്ടാക്കടയിൽ അച്ഛനും മകൾക്കും മർദ്ദനമേറ്റ സംഭവം: ആദ്യ അറസ്റ്റ് രേഖപ്പെടുത്തി!

12 വയസ്സിൽ താഴെയുള്ള കുട്ടിയോട് രക്തബന്ധുവായ പ്രതി കാട്ടിയ കുറ്റകൃത്യം അതീവ ഗൗരവതരമെന്ന് നിരീക്ഷിച്ചാണ് കോടതി ഇത്രയും കൂടിയ കാലയളവ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രിസിപ്പൽ പോക്സോ പ്രോസിക്യൂട്ടർ അഡ്വ.ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ സാക്ഷി മൊഴികളും മെഡിക്കൽ രേഖകളും  തെളിവുകളും  പ്രോസിക്യൂഷന്  ശക്തമായ അനുകൂലഘടകങ്ങളായി. തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ഹരിലാൽ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതും, കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും.

ലൈംഗികാതിക്രമം (പോക്സോ വകുപ്പ് 3), കൂടുതൽ രൂക്ഷമായ ലൈംഗികാതിക്രമം(പോക്സോ 5 l),12 വയസ്സിനു താഴെയുള്ള കുട്ടി ഇരയാകുമ്പോൾ ( പോക്സോ 5   m), രക്തബന്ധത്തിൽ പെട്ടയാൾ ഒരു വീട്ടിൽ കഴിയുമ്പോൾ ( പോക്സോ 5 n) എന്നീ കുറ്റങ്ങൾക്ക് 30 വർഷം വീതവും, ലൈംഗികതിക്രമം (പോക്സോ വകുപ്പ് 7 ), ഒന്നിലേറെ തവണ അതിക്രമം ( 9 l), 12 വയസ്സിൽ താഴെയുള്ള കുട്ടി ( 9   m), 18 വയസ്സിൽ താഴെ ( 9 n) എന്നീ കുറ്റങ്ങൾക്ക് 5 വർഷം വീതവും,  മരണഭയമുളവാക്ക (506 ഐപിസി ) ലിന് രണ്ട് വർഷം എന്നിങ്ങനെ ആകെ 142 വർഷം കഠിനതടവാണ് വിധിച്ചത്. പോക്സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് ആകെ അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News