Bhopal: Drishyam മോഡല്‍  കൊലപാതകത്തെ കടത്തിവെട്ടുന്ന കൊല നടത്തിയ ഡോക്ടര്‍ പിടിയില്‍.. തന്‍റെ ക്ലിനിക്കിലെ ജീവനക്കാരിയെയാണ് യുവ ഡോക്ടര്‍ കൊന്നു കുഴിച്ചു മൂടിയത്...


COMMERCIAL BREAK
SCROLL TO CONTINUE READING

മധ്യപ്രദേശിലെ  (Madhya Pradeh) സാത്ന ജില്ലയില്‍ ദന്തഡോക്ടറായ അഷുതോഷ് ത്രിപാഠിയെയാണ് ഇയാളുടെ ക്ലിനിക്കിലെ ജീവനക്കാരിയായിരുന്ന വിബ കെവാത്തിനെ കൊലപ്പെടുത്തിയ  (Murder)കേസില്‍ പോലീസ്  (MP Police)അറസ്റ്റ് ചെയ്ടത്.   വിബയും ഡോക്ടറും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ വിബ വിവാഹത്തിന് നിര്‍ബന്ധിച്ചതാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്.


രണ്ട് മാസം മുന്‍പാണ്‌ 24കാരിയായ ജീവനക്കാരിയെ ഡോക്ടര്‍ കൊലപ്പെടുത്തിയത്.  സംഭവത്തില്‍ പോലീസിനെയും  യുവതിയുടെ വീട്ടുകാരെയും കബളിപ്പിക്കാന്‍ ദൃശ്യം  (Drishyam) സിനിമയേയും കടത്തിവെട്ടുന്ന കാര്യങ്ങളാണ്‌ ഇയാള്‍ ചെയ്തത്.
     
കഴിഞ്ഞ ഡിസംബര്‍  14നാണ് വിബ കെവാത്തിനെ കാണാതാവുന്നത്. രാവിലെ ക്ലിനിക്കിലേക്ക് പോയ യുവതി പിന്നീട്  വീട്ടില്‍ 
തിരിച്ചെത്തിയില്ലെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. 


ക്ലിനിക്ക് ഉടമയായ  ഡോക്ടര്‍ അഷുതോഷിനോട് കാര്യം തിരക്കിയെങ്കിലും യുവതിയുടെ മാതാപിതാക്കളെ  ഇയാള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.  വിബയ്ക്ക് കുടുംബത്തോടൊപ്പം താമസിക്കാന്‍  താത്പര്യമില്ലെന്നും, ഒറ്റയ്ക്ക് ജീവിതം ആരംഭിച്ചെന്നുമാണ്  ഇയാള്‍ യുവതിയുടെ മാതാപിതാക്കളോട് പറഞ്ഞത്. 


എന്നാല്‍, യുവതിയുമായി ബന്ധപ്പെടാന്‍ മാതാപിതാക്കള്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.  തുടര്‍ന്നാണ് കുടുംബം പോലീസിനെ സമീപിക്കുന്നത്. കേസെടുത്ത പോലീസ് ആദ്യം അഷുതോഷിനെ ചോദ്യം ചെയ്തുവെങ്കിലും  യുവതിയെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു ഇയാളുടെ പ്രതികരണം.    
                                                                                           
എന്നാല്‍, ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് നടത്തിയ  രഹസ്യ അന്വേഷണത്തില്‍ അഷുതോഷിന്‍റെയും  വിബയുടെയും മൊബൈല്‍ ഫോണുകള്‍ വിബ തിരിക വരാത്ത ദിവസം ഒരേ  ലൊക്കേഷനില്‍ ആണെന്ന് പോലീസ്  കണ്ടെത്തി. തുടര്‍ന്ന് ഡോക്ടറെ കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായി ചോദ്യംചെയ്യലില്‍  ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.


വിബയുമായി അടുപ്പത്തിലായിരുന്നുവെന്നും വിബ വിവാഹത്തിന് നിര്‍ബന്ധിച്ചതോടെയാണ്‌    കൊലപാതകം നടത്തിയതെന്നും ഡോക്ടര്‍ സമ്മതിച്ചു. വിവാഹത്തെക്കര്യത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന്  അഷുതോഷ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലതകത്തിന് ശേഷം ദൃശ്യം മോഡല്‍  ആവര്‍ത്തിക്കുകയായിരുന്നു.  യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട ഇയാള്‍  മൃതദേഹത്തിനുമുകളിലായി  ഒരു നായയുടെ ജഡവും മറവു ചെയ്തിരുന്നു. 


Also read: Uttarpradesh Murder: കോളേജ് വിദ്യാർഥിനി വെടിയേറ്റ് മരിച്ചു; ത്രികോണ പ്രണയമാണ് കൊലപതകത്തിന് കാരണമെന്ന് സംശയം


ആര്‍ക്കെങ്കിലും സംശയം തോന്നിയാലോ, ദുര്‍ഗന്ധം  വമിച്ചാലോ നായയുടെ ജഡം മറവുചെയ്തതുമൂലമാണെന്ന് ധരിപ്പിക്കാനായിരുന്നു ഇപ്രകാരം ചെയ്തത്. ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ പശുക്കിടാവിനെ കുഴിച്ചിട്ടതിന് സമാനമായി ആളുകളെയും പോലീസിനെയും തെറ്റിദ്ധരിപ്പിക്കുക യായിരുന്നു ഇയാളുടെ ലക്ഷ്യം. 


Also read: Crime News: ഗര്‍ഭിണിയായിരിക്കെ Sexന് നിര്‍ബന്ധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി


അതേസമയം, ഡോക്ടര്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയത് എന്ന കാര്യത്തിലും പോലീസ് സംശയം പ്രകടിപ്പിച്ചു. നായയുടെ ജഡം സംഘടിപ്പിച്ചു നല്‍കിയവരെക്കുറിച്ചും സംഭവത്തില്‍  കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്നും  പോലീസ് അന്വേഷിക്കുന്നുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക