Uttarpradesh Murder: കോളേജ് വിദ്യാർഥിനി വെടിയേറ്റ് മരിച്ചു; ത്രികോണ പ്രണയമാണ് കൊലപതകത്തിന് കാരണമെന്ന് സംശയം

 ഝാൻസിയിലെ ചാണക്യപുരി സ്വദേശിയായ കൃതിക ത്രിപാഠിയാണ് കൊല്ലപ്പെട്ടത്.  വീട്ടിനുള്ളിൽ വെച്ച് തന്നെയാണ് കൃതികയ്ക്ക് വെടിയേറ്റത്.

Written by - Zee Malayalam News Desk | Last Updated : Feb 20, 2021, 03:08 PM IST
  • ഝാൻസിയിലെ ചാണക്യപുരി സ്വദേശിയായ കൃതിക ത്രിപാഠിയാണ് കൊല്ലപ്പെട്ടത്.
  • വീട്ടിനുള്ളിൽ വെച്ച് തന്നെയാണ് കൃതികയ്ക്ക് വെടിയേറ്റത്.
  • കേസിൽ മൻധൻ സിംഗ് സെങ്കർ എന്നൊരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
  • സംഭവത്തിൽ കർശന നടപടി എടുക്കണമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഉത്തരവിട്ടിട്ടുണ്ട്.
Uttarpradesh Murder: കോളേജ് വിദ്യാർഥിനി വെടിയേറ്റ് മരിച്ചു; ത്രികോണ പ്രണയമാണ് കൊലപതകത്തിന് കാരണമെന്ന് സംശയം

Jhansi: ഉത്തർപ്രദേശിൽ (Uttar Pradesh) കോളേജ് വിദ്യാർഥിനി വെള്ളിയാഴ്ച്ച വെടിയേറ്റ് മരിച്ചു, സഹപാഠി ഗുരുതരവസ്ഥയിൽ ചികിത്സയിലാണ്. ത്രികോണ പ്രണയമാണ് കൊലപാതകത്തിന്റെ കാരണമെന്ന് പോലീസ് സംശയിക്കുന്നു.  ഝാൻസിയിലെ (Jhansi) ചാണക്യപുരി സ്വദേശിയായ കൃതിക ത്രിപാഠിയാണ് കൊല്ലപ്പെട്ടത്. സഹപാഠിയായ ഹുകും ചന്ദ് ഗുർജാറാണ് ചികിത്സയിലുള്ളത്. വീട്ടിനുള്ളിൽ വെച്ച് തന്നെയാണ് കൃതികയ്ക്ക് വെടിയേറ്റത്.

ഗുർജറിന് കോളേജിലെ ക്ലാസ് മുറിയിൽ ഇരിക്കുമ്പോൾ തലയ്ക്ക് പിന്നിലായി ആണ് വെടിയേറ്റത്. യുവാവിനെ അപ്പോൾ തന്നെ മെഡിക്കൽ കോളേജിൽ (Medical College) പ്രവേശിപ്പിച്ചെങ്കിലും അത്യാസന്ന നിലയിൽ തന്നെ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.  കേസിൽ മൻധൻ സിംഗ് സെങ്കർ എന്നൊരാളെ പൊലീസ് (Police) അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിൽ സെങ്കറിന്റെ കൈയിൽ നിന്ന് സ്വദേശത്ത് നിർമ്മിച്ച തോക്കും ബുള്ളെറ്റുകളും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ALSO READ: Vazhakkala Convent Death: ആത്മഹത്യയെന്ന നി​ഗമനത്തിലേക്ക് പോലീസ്,ശരീരത്തിൽ ബലപ്രയോ​ഗ ലക്ഷണങ്ങളില്ല

യുവാവിനെ വകവരുത്തുക എന്ന ഉദ്ദേശത്തോട് കൂടി കോളേജിൽ എത്തിയ സെങ്കർ ഒരു ബോർഡിൽ ഹൃദയം വരച്ച് മൻധൻ അവസാനിപ്പിക്കുന്നുവെന്ന് എഴുതി ചേർത്ത ശേഷമാണ് കൊലപാതകം (Murder) നടത്തിയത്. ഇത് കാരണം പ്രണയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് (Police) ഉദ്യോഗസ്ഥർ അനുമാനിക്കുന്നു. കൊല്ലപ്പെട്ട കൃതികയും ഗുരുതരാവസ്ഥയിൽ കഴിയുന്ന ഗുർജാറും ഉത്തർപ്രദേശിലെ (Uttar Pradesh) ബുന്ദേൽഖണ്ഡ് കോളേജിൽ ബിരുദാനന്തര ബിരുദം അവസാന വർഷ വിദ്യാർത്ഥികളാണ്. ഇത് കൂടാതെ സെങ്കറുമായി ഇരുവർക്കും പരിചയമുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ALSO READ: Crime News: മൂന്നാമത്തേതും പെണ്‍കുഞ്ഞ്, ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തിയ മാതാപിതാക്കള്‍ പിടിയില്‍

സംഭവത്തിൽ കർശന നടപടി എടുക്കണമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ (Yogi Adityanath) ഉത്തരവിട്ടിട്ടുണ്ട്. സമാനമായ സംഭവത്തിൽ ഇടുക്കിയിൽ പ്ലസ് ടു വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. ബൈസൻവാലി സ്വദേശിയായ വിദ്യാർഥിനിയെ സ്കൂൾ സമയം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോളാണ് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ബന്ധുവിനെ പോലീസ് അന്വേഷിച്ച് വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News