Drugs Seized: കോഴിക്കോട് മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി പിടിയിലായി
കോഴിക്കോട് ചേവായൂർ സ്വദേശി ഷാരോൺ വീട്ടിൽ അമൃത തോമസ് (33) ആണ് പിടിയിലായത്.
കോഴിക്കോട്: മാരക മയക്കുമരുന്ന് (Drugs) ഗുളികകളുമായി കോഴിക്കോട് ഫറോക്കിൽ യുവതി പിടിയിലായി. കോഴിക്കോട് ചേവായൂർ സ്വദേശി ഷാരോൺ വീട്ടിൽ അമൃത തോമസ് (33) ആണ് പിടിയിലായത്.
ഫറോക്ക് റെയ്ഞ്ച് എക്സൈസ് (Excise) ഇൻസ്പെക്ടർ കെ സതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
ALSO READ: കൊച്ചിയില്‍ വീണ്ടും ലഹരി ഇടപാട്, ഐടി കമ്പനി മാനേജര്‍ ഉള്‍പ്പടെയുള്ള സംഘം പിടിയില്‍
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ മീഞ്ചന്ത ബൈപ്പാസിൽ വച്ചാണ് യുവതിയെ പിടികൂടിയത്. യുവതിയിൽ നിന്ന് 15 മയക്കുമരുന്ന് ഗുളികകൾ പിടികൂടി. പിടികൂടിയ മയക്കുമരുന്നിന് വിപണയിൽ ഏഴ് ലക്ഷം രൂപ വിലവരുമെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...