കൊല്ലം: കരുനാഗപ്പള്ളിയിൽ വൻ ലഹരിമരുന്ന് വേട്ട. 75 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. മിനി ലോറിയിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങളാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു. ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ ദേശീയ പാതയിൽ വച്ചാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചകിരിച്ചോര്‍ നിറച്ച ചാക്കുകളിൽ ഒളിപ്പിച്ച നിലയിലാണ് പുകയില പാക്കറ്റുകൾ കണ്ടെടുത്തത്. കരുനാഗപ്പള്ളി എസിപിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷന് സമീപം ഇന്നലെ രാത്രി മുതൽ ശക്തമായ പരിശോധന നടത്തിയിരുന്നു. പരിശോധനക്കിടെ കൈകാണിച്ചിട്ടും മിനി ലോറി നിർത്താതെ പോയി.


ALSO READ: Murder: പണം മോഷ്ടിച്ചതായി സംശയം; വയോധികനെ സുഹൃത്ത് തല്ലിക്കൊന്നു, പ്രതി അറസ്റ്റിൽ


പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ ഡ്രൈവറും സഹായിയും കരോട്ട് ജങ്ഷനിൽ ലോറി ഉപേക്ഷിച്ച് ഇറങ്ങിയോടി രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസ് വാഹനം കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. പാൻ മസാല കടത്തിയ ലോറി മൂവാറ്റുപുഴ സ്വദേശിയുടെ പേരിലുള്ളതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.