തിരുവനന്തപുരം: മദ്യലഹരിയിൽ യുവാവ് വീടിന് തീയിട്ടു. വർക്കല താന്നിമൂട്ടിൽ വള്ളിക്കുന്ന് വീട്ടിൽ ഗോപിയുടെ വീടിനാണ് മകൻ അന്തോണി എന്നുവിളിക്കുന്ന ഗോപകുമാർ ആണ് തീവച്ചത് . ഇയാൾ മയക്ക് മരുന്നിന് അടിമയാണ്. ഷീറ്റ് മേഞ്ഞ വീടിൽ 2 മുറികൾ ആണുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Rape case: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് വിവിഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ഡോക്ടർ അറസ്റ്റിൽ


അമ്മ ഉഷയും ഗോപകുമാറിന്റെ മകൻ ശ്യം കുമാറും വീട്ടിൽ ഉണ്ടായിരുന്നു. ഇയാൾ മദ്യപിച്ച് വീട്ടിൽ എത്തി വഴക്ക് ഇടുകയും ഇതിനെ തുടർന്ന് മാതാപിതാക്കൾ അടുത്ത വീട്ടിലേക്ക് മാറുകയും ചെയ്തു. പിതാവ് ഗോപി ഒരു വശം പൂർണ്ണമായും തളർന്ന് കിടപ്പാണ്. ഗോപകുമാർ ഉപദ്രവിച്ചാലോ എന്ന ഭയത്തിലാണ്  ഇവർ അടുത്ത വീട്ടിലേക്ക് മാറിയത്.


Also Read: Surya Gochar 2023: വരുന്ന 22 ദിവസം ഈ രാശിക്കാർക്ക് വളരെ സവിശേഷം, ധനനേട്ടത്തോടൊപ്പം വൻ പുരോഗതിയും!


ഗോപകുമാർ സ്ഥിരം മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. ഇയാളുടെ ഭാര്യ കൂടെയില്ല. പിണങ്ങി പോയിട്ട് ഒരു വർഷത്തോളമായി. ഇയാൾ കൂലി പണിയെടുത്താണ് ജീവിക്കുന്നത്.  സംഭവം നടന്നത് ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് സംഭവം.  തീപിടുത്തത്തിൽ  വീടും വീട്ടുപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചു. ഒരു രേഖയും ബാക്കി ഇല്ല. വർക്കല ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തി തീ അണച്ചു.  വർക്കല പോലീസ് സ്ഥലത്തെത്തിയെങ്കിലും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.


ഒമ്പതാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; കോട്ടയത്ത് ഹോസ്റ്റൽ വാർഡൻ പിടിയിൽ


സ്കൂൾ വിദ്യാർഥിയെ പ്രകൃതി വരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റൽ വാർഡൻ പിടിയിൽ. കോട്ടയം പള്ളിക്കത്തോട് പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിലെ ഹോസ്റ്റൽ വാർഡനായ ചെറുവള്ളി സ്വദേശി വിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 


Also Read: മുട്ട കഴിച്ചാലും തടി കുറയ്ക്കാം ഈ 3 കാര്യങ്ങൾ കൂടി യോജിപ്പിച്ചാൽ മതി! 


ഒമ്പതാം ക്ലാസുകാരനായ കുട്ടിയെ ആറ് മാസത്തോളമായി പ്രതി ലൈംഗികമായി ചൂഷ്ണം ചെയ്യുകയായിരുന്നു. മാതാപിതാക്കൾ വിദേശത്തായിരുന്നതിനാൽ കുട്ടിയെ സ്വകാര്യ സ്കൂളിന്റെ തന്നെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കുകയായിരുന്നു. വിഷ്ണുവിന്റെ നിരന്തരമായ പീഡനം കുട്ടി തന്റെ വിദേശത്തുള്ള മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് ഓൺലൈൻ വഴി ചൈൽഡ് ലൈനിന് പരാതി നൽകി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.