Sun Transit 2023: മാർച്ച് 15 ന് സൂര്യൻ മീനരാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. വ്യാഴത്തിന്റെ രാശിയായ മീനരാശിയിൽ സൂര്യൻ പ്രവേശിക്കുന്നത് ചില രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും.
Surya Rashi Parivartan: ജ്യോതിഷത്തിൽ വിജയം, ആരോഗ്യം, ആത്മവിശ്വാസം എന്നിവയുടെ ഘടകമായിട്ടാണ് സൂര്യനെ കണക്കാക്കുന്നത്. സൂര്യൻ ഗ്രഹങ്ങളുടെ രാജാവാണ്. കൂടാതെ എല്ലാ മാസവും സൂര്യൻ രാശി മാറാറുണ്ട്.
സൂര്യൻ മാർച്ച് 15 ന് മീനരാശിയിൽ പ്രവേശിച്ചു, ഏപ്രിൽ 14 വരെ വിടെ തുടരും. ഈ സമയത്ത് ചില രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. വരുന്ന 22 ദിവസങ്ങൾ ഏതൊക്കെ രാശിക്കാർക്കാണ് ശുഭകരമെന്ന് നമുക്ക് നോക്കാം.
ഇടവം (Taurus): ഇടവ രാശിക്കാർക്ക് സൂര്യന്റെ സംക്രമം വളരെയധികം ഗുണം ചെയ്യും. സാമ്പത്തിക പുരോഗതി ഉണ്ടാകും അത് നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മറികടക്കാൻ സഹായിക്കും. കരിയറിൽ വലിയ മുന്നേറ്റമുണ്ടാകും. ഉന്നത സ്ഥാനവും സ്ഥാനമാനങ്ങളും ലഭിക്കും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും.
മിഥുനം (Gemini): സൂര്യന്റെ സംക്രമം മിഥുന രാശിക്കാർക്ക് ബഹുമാനവും ആദരവും ലഭിക്കും. തൊഴിൽ ചെയ്യുന്നവർക്ക് ഈ സമയം നല്ലതായിരിക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും.
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് സൂര്യന്റെ സംക്രമണം വളരെ ഗുണകരമായിരിക്കും. ഈ സമയം ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. ജോലികളിൽ വിജയം, സാമ്പത്തിക സ്ഥിതി മികച്ചതാകും ജോലിക്കും ബിസിനസ്സിനും നല്ല സമയം.
തുലാം (Libra): സൂര്യന്റെ രാശിമാറ്റം തുലാം രാശിക്കാർക്ക് വലിയ വിജയം നൽകും. ഈ സമയം ശത്രുക്കൾ പരാജയപ്പെടും, തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും, വരുമാനം വർദ്ധിക്കും. ഏപ്രിൽ 14 വരെയുള്ള സമയം ഇവർക്ക് വളരെ നല്ലത്.
വൃശ്ചികം (Scorpio): സൂര്യന്റെ സംക്രമം വൃശ്ചിക രാശിക്കാർക്ക് ബിസിനസിൽ വലിയ ലാഭം നൽകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും.
ധനു (Sagittarius): ഏപ്രിൽ 14 വരെ സൂര്യൻ ജീവിതത്തിൽ സന്തോഷം നൽകും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും, വരുമാനം വർദ്ധിക്കും, വിലപിടിപ്പുള്ള എന്തെങ്കിലും വാങ്ങാൻ സാധ്യത. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)