തിരുവനന്തപുരം: ദമ്പതിമാരെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവം നടന്നത് നെടുമങ്ങാട് മുതുവിള മുളമുക്കിലാണ്. മുളമുക്ക് കോടoമ്പ്ലാച്ചി കുഴിയിൽ വീട്ടിൽ കൃഷ്ണൻ ആചാരി, വസന്തകുമാരി എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ചാക്കയിൽ വയോധികയെ ക്രൂരമായി ഉപദ്രവിച്ച് അധ്യാപികയായ മകൾ


 


മരണമടഞ്ഞ കൃഷ്ണൻ ആചാരിയും ഭാര്യ വസന്തകുമാരിയും മകനൊപ്പമാണ് താസമിച്ചു പോന്നിരുന്നത്. പുതുവത്സരാഘോഷമായതിനാൽ മകൻ കഴിഞ്ഞ ദിവസം ഭാര്യയുടെ വീട്ടിൽ പോയ സമയത്തായിരുന്നു ഇവർ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം.  ഇന്ന് രാവിലെ മകനായ സജി പിതാവിനെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് അയൽ വാസികളോട് വിവരം അന്വേഷിക്കാൻ പറഞ്ഞിരുന്നു. 


Also Read: കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 12 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ


തുടർന്ന് ഇന്ന് രാവിലെ 8:30 ഓടെ നടത്തിയ പരിശോധനയിലാണ് കൃഷ്ണൻ ആചാരിയെ ശുചി മുറിയിലും വസന്തകുമാരിയെ കുളിമുറിയിലും തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും ആരോഗ്യ പി[പ്രശ്‍നങ്ങൾ ഉണ്ടായിരുന്നു.  നേരത്തെ ഇവർ മരിക്കുന്നുണ്ടെങ്കിൽ ഒരുമിച്ചേ മരിക്കൂവെന്ന് പറയുമായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.