Crime News: ചാക്കയിൽ വയോധികയെ ക്രൂരമായി ഉപദ്രവിച്ച് അധ്യാപികയായ മകൾ

Crime News: ഇതിന്റെ ദൃശ്യങ്ങളും പെണ്‍കുട്ടി പോലീസിന് കൈമാറിയിട്ടുണ്ട്.  ചാക്കയില്‍ അധ്യാപികയായ മകളോടൊപ്പം താമസിക്കുന്ന വയോധിക വര്‍ഷങ്ങളായി ഇവരുടെ ഉപദ്രവം നേരിടുന്നുവെന്ന് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jan 1, 2024, 01:20 PM IST
  • ചാക്കയിൽ വയോധികയെ ക്രൂരമായി ഉപദ്രവിച്ച് അധ്യാപികയായ മകൾ
  • അധ്യാപിക അമ്മയുടെ ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചെന്നും നിലത്തിട്ട് വലിച്ചിഴച്ചെന്നുമാണ് പരാതി
  • അധ്യാപികയുടെ മകള്‍ തന്നെയാണ് മുത്തശ്ശിയെ ഉപദ്രവിക്കുന്ന വിവരം പോലീസിനെ അറിയിച്ചത്
Crime News: ചാക്കയിൽ വയോധികയെ ക്രൂരമായി ഉപദ്രവിച്ച് അധ്യാപികയായ മകൾ

തിരുവനന്തപുരം: ചാക്കയില്‍ വയോധികയായ അമ്മയ്ക്ക് മകളുടെ ക്രൂരപീഡനമെന്ന് റിപ്പോർട്ട്. ചാക്കയില്‍ താമസിക്കുന്ന അധ്യാപികയായ മകളാണ് 80 വയസ്സിലേറെ പ്രായമുള്ള അമ്മയെ ക്രൂരമായി ഉപദ്രവിച്ചത്. അധ്യാപിക അമ്മയുടെ ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചെന്നും നിലത്തിട്ട് വലിച്ചിഴച്ചെന്നുമാണ് പരാതി. 

Also Read: മൈലപ്ര കൊലപാതകം: പ്രതികളെന്ന് സംശയിക്കുന്ന 3 പേർ കസ്റ്റഡിയിൽ

ഈ അധ്യാപികയുടെ മകള്‍ തന്നെയാണ് മുത്തശ്ശിയെ ഉപദ്രവിക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പെണ്‍കുട്ടി പോലീസിന് കൈമാറിയിട്ടുണ്ട്.  ചാക്കയില്‍ അധ്യാപികയായ മകളോടൊപ്പം താമസിക്കുന്ന വയോധിക വര്‍ഷങ്ങളായി ഇവരുടെ ഉപദ്രവം നേരിടുന്നുവെന്ന് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അമ്മ മുത്തശ്ശിയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും സ്‌ട്രോക്ക് വന്നിട്ടും അതിനുള്ള ചികിത്സയോ മരുന്നോ നല്‍കാറില്ലെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. 

Also Read: പുതുവർഷത്തിൻറെ ആദ്യ ദിനത്തിൽ സിലിണ്ടർ വില കുറച്ചു

വിദേശത്തായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു നാട്ടില്‍ തിരിച്ചെത്തിയത്. ഈ സമയത്തും അമ്മ മുത്തശ്ശിയെ ഉപദ്രവിക്കുന്നത് കണ്ട പെണ്‍കുട്ടി അമ്മയെ വിലക്കിയെങ്കിലും അവർ അത് കേട്ടില്ല. മാത്രമല്ല മുത്തശ്ശിക്കായി വാദിച്ച മകളോട് വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാനും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ പെണ്‍കുട്ടി അമ്മയ്‌ക്കെതിരേ പേട്ട പോലീസില്‍ പരാതി നൽകിയെങ്കിലും മകൾക്ക് മാനസിക പ്രശ്നമുണ്ടെന്നും മകൾ പറയുന്നത് കാര്യമാക്കേണ്ടതില്ലെന്നും അധ്യാപിക പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

Also Read: പരിവർത്തന രാജയോഗത്തിലൂടെ പുതുവർഷത്തിൽ ഈ 3 രാശിക്കാർക്ക് കോടീശ്വരയോഗം!

 

ഇവരുടെ ഉപദ്രവം കാരണം പെൺകുട്ടിയും നിലവിൽ വീട്ടിൽ നിന്നും താമസം മാറ്റിയിരുന്നു.  ശേഷം കഴിഞ്ഞ ദിവസമാണ് അമ്മ മുത്തശ്ശിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സഹിതം പെൺകുട്ടി വീണ്ടും പോലീസിന് പരാതി നൽകിയത്. തന്റെ മുത്തശ്ശിയെ എത്രയും വേഗം ആ വീട്ടിൽ നിന്നും സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റണമെന്നാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇക്കാര്യം ചൂണ്ടിക്കാട്ടി പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News