Murder: വയോധികനെ കൊലപ്പെടുത്തി, മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി; കണ്ടെത്തിയത് ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ
Police investigation: സീതാംകോളി ചൗക്കാർ പിരിപ്പള്ളം സ്വദേശി തോമസ് കാസ്റ്റ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചു.
കാസർകോട്: കാസർകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. സീതാംകോളി ചൗക്കാർ പിരിപ്പള്ളം സ്വദേശി തോമസ് കാസ്റ്റ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിൽ തനിച്ചാണ് ഇയാൾ താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.
ഇതേത്തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തോമസ് കാസ്റ്റയ്ക്കായി തിരച്ചിൽ നടത്തിയിരുന്നു. പ്രദേശത്ത് അഴുകിയ മണം പടർന്നതോടെ കഴിഞ്ഞ ദിവസം വൈകിട്ട് സമീപവാസികൾ പരിശോധന നടത്തിയപ്പോഴാണ് തോമസിന്റെ വീടിന് സമീപത്തുള്ള കെട്ടിടത്തിന്റെ ഭാഗമായുള്ള സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചാക്കിൽ പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു.
ALSO READ: Crime News: മകളുടെ വിവാഹ ദിനത്തിൽ വിവാഹപ്പന്തലിലിട്ട് പിതാവിനെ അടിച്ചുകൊന്നു; നാല് പേർ കസ്റ്റഡിയിൽ
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...